Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിൻെറ മാനുഷിക...

പൊലീസിൻെറ മാനുഷിക മുഖം ഇല്ലാതാക്കുന്നവർക്കെതിരെ  കർശന നടപടി –മുഖ്യമന്ത്രി

text_fields
bookmark_border
പൊലീസിൻെറ മാനുഷിക മുഖം ഇല്ലാതാക്കുന്നവർക്കെതിരെ  കർശന നടപടി –മുഖ്യമന്ത്രി
cancel

തൃ​ശൂ​ർ: ജ​ന​ങ്ങ​ളോ​ട് ന​ല്ല രീ​തി​യി​ൽ പെ​രു​മാ​റ​ണം, മൂ​ന്നാം​മു​റ പാ​ടി​ല്ല എ​ന്നി​വ  മേ​ലു​ദ്യോ​ഗ​സ്ഥ​ർ ആ​വ​ർ​ത്തി​ച്ച് ഓ​ർ​മി​പ്പി​ക്കു​മ്പോ​ഴും ചി​ല​ർ  ചെ​യ്യു​ന്ന ഒ​റ്റ​പ്പെ​ട്ട  തെ​റ്റ്​ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് പൊ​ലീ​സോ സ​ർ​ക്കാ​റോ എ​ടു​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി  പി​ണ​റാ​യി വി​ജ​യ​ൻ.  തൃ​ശൂ​രി​ല്‍ സി​റ്റി പൊ​ലീ​സി​​െൻറ പു​തി​യ ആ​സ്ഥാ​ന  മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

രാ​ജ്യ​ത്തി​ന്​ മാ​തൃ​ക​യാ​യാ​ണ് കേ​ര​ള പൊ​ലീ​സ്  പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​നു​ഷി​ക മൂ​ല്യ​മാ​ണ് ഏ​റ്റ​വും പ്രാ​ധാ​ന്യം. പൊ​ലീ​സി​ൽ പ​ല മാ​ന​സി​കാ​വ​സ്ഥ​യു​ള്ള​വ​ർ കാ​ണാം. അ​ത്ത​രം ആ​ളു​ക​ൾ  തെ​റ്റാ​യ ന​ട​പ​ടി​യി​ലേ​ക്ക് പോ​കു​മ്പോ​ൾ  ഒ​രി​ക്ക​ലും സം​ര​ക്ഷി​ക്കി​ല്ല. ഇ​ത്ത​ര​ക്കാ​രോ​ടു​ള്ള സ​മീ​പ​നം ക​ടു​ത്ത​താ​യി​രി​ക്കും. ഇ.​എം.​എ​സ്  സ​ർ​ക്കാ​റി​​െൻറ കാ​ലം മു​ത​ലാ​ണ് പൊ​ലീ​സി​ന്​ പു​തി​യ മു​ഖം ന​ൽ​കാ​ൻ തു​ട​ങ്ങി​യ​ത്.  മു​ത​ലാ​ളി​ക്കും ജ​ന്മി​ക്കു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പൊ​ലീ​സി​ൽ മാ​നു​ഷി​ക മു​ഖം വ​ന്ന്  ജ​ന​കീ​യ​മാ​യി. അ​ത്ത​ര​ത്തി​ൽ ന​ല്ല​തു​പോ​ലെ ശ​ക്തി​പ്പെ​ടു​മ്പോ​ൾ പ​ഴ​യ പൊ​ലീ​സ്  കാ​ഴ്ച​പ്പാ​ടി​ലേ​ക്ക് പോ​കു​ന്ന ചി​ല​രു​ണ്ട്. ഹൈ​ദ​രാ​ബാ​ദി​ല്‍ എ​ത്തു​ന്ന​യാ​ൾ പൊ​ലീ​സി​​െൻറ  കാ​മ​റ​ക്ക​ണ്ണി​ലാ​കു​ന്ന​തു പോ​ലു​ള്ള സം​വി​ധാ​നം കേ​ര​ള​ത്തി​ലും ഏ​ർ​പ്പെ​ടു​ത്തും.   എ​ല്ലാ​യി​ട​ത്തും ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ സ്ഥാ​പി​ച്ച് സു​ര​ക്ഷ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ  ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം  പ​റ​ഞ്ഞു. 

മ​ന്ത്രി വി.​എ​സ്. സു​നി​ല്‍കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  മ​ന്ത്രി  എ.​സി. മൊ​യ്തീ​ന്‍,  സി.​എ​ൻ. ജ​യ​ദേ​വ​ൻ എം.​പി, മേ​യ​ര്‍  അ​ജി​താ ജ​യ​രാ​ജ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത്്  പ്ര​സി​ഡ​ൻ​റ് മേ​രി തോ​മ​സ്, എം.​എ​ല്‍.​എ​മാ​രാ​യ  കെ. ​രാ​ജ​ന്‍, കെ.​വി. അ​ബ്​​ദു​ൽ ഖാ​ദ​ര്‍,  മു​ര​ളി പെ​രു​നെ​ല്ലി, ഡി.​ജി.​പി ലോ​ക്‌​നാ​ഥ് ​െബ​ഹ്റ, കെ.​പി.​എ​ച്ച്.​സി.​സി​യു​ടെ  സി.​എം.​ഡി  എ​ന്‍.​ശ​ങ്ക​ര്‍ റെ​ഡ്ഢി, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍,  പൊ​ലീ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ര്‍ ബി. ​സ​ന്ധ്യ, തൃ​ശൂ​ർ റേ​ഞ്ച് ഐ.​ജി എം.​ആ​ര്‍.  അ​ജി​ത്കു​മാ​ര്‍,  ഐ.​ആ​ര്‍.​ബ​റ്റാ​ലി​യ​ന്‍ ക​മാ​ൻ​ഡ​ൻ​റ് തോം​സ​ണ്‍ ജോ​സ്, സി​റ്റി  പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ രാ​ഹു​ല്‍  ആ​ര്‍.​നാ​യ​ര്‍, പ്ര​സ്‌​ക്ല​ബ് പ്ര​സി​ഡ​ൻ​റ് കെ.​പ്ര​ഭാ​ത്  എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

കേ​സെ​ടു​ക്ക​ലും ക്ര​മ​സ​മാ​ധാ​നം പാ​ലി​ക്ക​ലും മാ​ത്ര​മ​ല്ല പൊ​ലീ​സ്
തൃ​ശൂ​ർ: പൊ​ലീ​സി​ന്​ മാ​നു​ഷി​ക മു​ഖം ന​ൽ​കാ​നു​ള്ള  മാ​റ്റ​ത്തി​ൽ  ത​ല​പ്പ​ത്തി​രി​ക്കു​ന്ന ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്  വി​യോ​ജി​പ്പു​ണ്ടാ​വാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​വ​രു​ടെ ക​ണ്ണി​ൽ  പൊ​ലീ​സ് പ​ണി കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടാ​ൽ കേ​സെ​ടു​ക്കു​ക, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം  വ​ന്നാ​ൽ ത​ട​യു​ക എ​ന്ന​താ​ണ്. ന​മ്മു​ടെ നാ​ട്​ മാ​റു​ന്ന​തും ലോ​കം മാ​റു​ന്ന​തും  പൊ​ലീ​സി​ൽ വ​ന്ന മാ​റ്റ​ങ്ങ​ൾ കാ​ണാ​തെ​യു​മാ​ണ് ഇ​ത്ത​രം നി​ല​പാ​ടു​ക​ൾ. പൊ​ലീ​സി​ലെ ചി​ല ഉ​ന്ന​ത​ര്‍ മ​റ്റ് ജോ​ലി​ക​ളു​ടെ പേ​രി​ല്‍ നാ​ടു​ചു​റ്റു​ക​യാ​ണെ​ന്ന്  കു​റ്റ​പ്പെ​ടു​ത്തി അ​ടു​ത്തി​ടെ ഋ​ഷി​രാ​ജ് സി​ങ്​ ഡി.​ജി.​പി​ക്ക് ക​ത്ത്​ ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ള്ള  മ​റു​പ​ടി എ​ന്നോ​ണ​മാ​ണ് തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഓ​ഫി​സ്  ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi Vijayan - Kerala news
Next Story