കോൺഗ്രസുമായി തെരഞ്ഞടുപ്പ് കൂട്ടുകെട്ടില്ല: മുഖ്യമന്ത്രി
text_fieldsകൊല്ലം: കോൺഗ്രസുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേരാനാവിെല്ലന്നത് സി.പി.എമ്മിെൻറ പ്രഖ്യാപിത നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം കൊല്ലം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് ശരിയായ നയങ്ങളുടെ അടിസ്ഥാനത്തിലുള്ള ബദൽ സന്നദ്ധതയുള്ളവരുമായാണ് വേണ്ടത്. മൻമോഹൻ സർക്കാർ നടപ്പാക്കിയത് ആഗോളവത്കരണ, നവ ഉദാരവത്കരണ നയങ്ങളാണ്. ബി.ജെ.പി സർക്കാർ അത് ഒന്നുകൂടി കടുപ്പിച്ച് നടപ്പാക്കുകയാണ്. തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് ഉണ്ടാക്കുേമ്പാൾ അതിൽ വരുന്നവരുടെ നയം പ്രശ്നമാണ്. അതുകൊണ്ടാണ് ഇടതുപക്ഷ മുന്നണി ശക്തിപ്പെടുത്തണമെന്ന് 21ാം പാർട്ടി കോൺഗ്രസ് വ്യക്തമാക്കിയത്.
അതാണ് പാർട്ടിയുടെ പ്രഖ്യാപിത നിലപാട്. നവ ഉദാരവത്കരണ നയത്തിെൻറ ആൾക്കാരെ കൂട്ടുപിടിച്ച് ആ നയം തകർക്കാൻ കഴിയില്ല. അതുകൊണ്ടാണ് കോൺഗ്രസിനെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് സഖ്യം എന്നൊന്നിെല്ലന്ന് നേരത്തെ തന്നെ പാർട്ടി വ്യക്തമാക്കിയത്. അവിെട തന്നെയാണ് പാർട്ടി ഇപ്പോഴും നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗോളവത്കരണ നയങ്ങളുടെ ഭാഗമായാണ് ജി.എസ്.ടി നടപ്പാക്കിയത്. കേരളത്തിന് ഉപഭോക്തൃ സംസ്ഥാനം എന്ന ഗുണം ലഭിക്കുമെന്നായിരുന്നു തുടക്കത്തിലെ പ്രതീക്ഷ. നടപ്പായിവന്നപ്പോൾ പഴയ വരുമാനംപോലും സംസ്ഥാനത്തിന് ഇല്ലാത്ത സ്ഥിതിയാണ്. പാർലമെൻററി സമ്പ്രദായത്തെ ഉപേക്ഷിക്കുന്നിടത്തേക്കാണ് ഇപ്പോൾ ചർച്ചപോകുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് ശക്തമായ പ്രചാരണവേല നടക്കുകയാണ്. നാനാത്വത്തിൽ ഏകത്വത്തിലൂന്നിയ ദേശീയത തകർക്കപ്പെടുന്നു.
മോദി ഭരണത്തിൽ പാർലമെൻററി ജനാധിപത്യം, മതനിരപേക്ഷത എന്നിവയെല്ലാം വെല്ലുവിളി നേരിടുന്നു. ആർ.എസ്.എസ് അജണ്ടയാണ് രാജ്യത്ത് നടപ്പാക്കുന്നത്. ദലിതർ രാജ്യത്തെല്ലായിടത്തും അക്രമങ്ങൾക്കിരയാകുന്നു. രാജ്യത്തിെൻറ ബഹുസ്വരതയും തകർത്തെറിയപ്പെടുന്നു. ഇതിനെതിരെ ബദൽ നയം ഉയർത്തുന്നവരോട് തികഞ്ഞ അസഹിഷ്ണുതയാണ് ആർ.എസ്.എസ് പുലർത്തുന്നത്. അതാണ് സി.പി.എം ജനറൽ സെക്രട്ടറി മുതൽ താഴെ തട്ടിലുള്ള പ്രവർത്തകൻ വരെ ആക്രമിക്കപ്പെടുന്നതിെൻറ പിന്നിലുള്ളത്. ആഗോളവത്കരണത്തിനെതിരായ ബദൽ ഉയർത്താനാണ് സംസ്ഥാന സർക്കാർ ശ്രമമെന്നും പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
