Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രിയുടെ ലക്ഷ്യം വർഗീയ അജണ്ട നടപ്പാക്കൽ -മുഖ്യമന്ത്രി

text_fields
bookmark_border
പ്രധാനമന്ത്രിയുടെ ലക്ഷ്യം വർഗീയ അജണ്ട നടപ്പാക്കൽ -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ബി.ജെ.പിയുടെ വർഗീയ അജൻഡ എങ്ങനെയും കേരളത്തിൽ നടപ്പാക്കുക എന്നതാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി കേരളത്തെ വികസനമില്ലാത്ത സംസ്ഥാനമായും സർക്കാർ മതേതരത്വവും വിശ്വാസവും തകർക്കുന്നതായും ചിത്രീകരിക്കുന്നു. കേരളത്തിലെ ആരോഗ്യരംഗത്തെയും വിദ്യാഭ്യാസത്തെയും താഴ്ത്തിക്കെട്ടി സംസാരിച്ച രാഹുൽ സ്വയം അപഹാസ്യനാകുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ പേട്ടയിൽ സംഘടിപ്പിച്ച ‘യുവസാക്ഷ്യം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തി​​​െൻറ സാംസ്‌കാരിക പൈതൃകം തകർക്കാൻ ശ്രമിക്കുന്നത് സംഘ്​പരിവാറാണ്​. നരേന്ദ്ര മോദി സ്വന്തം സ്ഥാനംപോലും മറന്ന് ആർ.എസ്.എസ് പ്രചാരകനെപ്പോലെയാണ് സംസാരിക്കുന്നത്. മതാതിഷ്ഠിത രാജ്യമാണ് ആർ.എസ്.എസ് ലക്ഷ്യമിടുന്നത്. ഈ ആശയ​േത്താട് കോൺഗ്രസ് സമരസപ്പെടുന്നതി​​​െൻറ തെളിവാണ് നേരത്തെ കോൺഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങൾ ഇപ്പോൾ ബി.ജെ.പിയുടെ ശക്തികേന്ദ്രമായി മാറിയത്. വോട്ട് ലക്ഷ്യമിട്ട് വർഗീയതയോട് വിട്ടുവീഴ്ച ചെയ്യുകയാണ്​ കോൺഗ്രസെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pinarayi vijayan kerala cm -Kerala News
Next Story