Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെത്തുകാരന്‍റെ മകൻ...

ചെത്തുകാരന്‍റെ മകൻ തന്നെ, കാലം മാറിയത്​ മനസ്സിലാക്കുന്നത്​ നന്ന്​ –പിണറായി

text_fields
bookmark_border
ചെത്തുകാരന്‍റെ മകൻ തന്നെ, കാലം മാറിയത്​ മനസ്സിലാക്കുന്നത്​ നന്ന്​ –പിണറായി
cancel

തി​രു​വ​ന​ന്ത​പു​രം: ത​​​െൻറ അ​ച്ഛ​ൻ ചെ​ത്തു​കാ​ര​ൻ ത​ന്നെ​യെ​ന്നും കാ​ലം മാ​റി​യ​ത്​ ത​ന്നെ ആ​ക്ഷേ​പി​ക ്കു​ന്ന​വ​ർ മ​ന​സ്സി​ലാ​ക്കു​ന്ന​ത്​ ന​ല്ല​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.
ബി.​ജെ.​പി നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യെ വ്യ​ക്തി​പ​ര​മാ​യും ജാ​തീ​യ​മാ​യും ആ​ക്ഷേ​പി​ക്കു​ന്ന​തി​നെ കു​റി​ച്ച ചോ​ദ്യ​ങ്ങ​ളോ​ട്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

‘എ​​​െൻറ അ​ച്ഛ​ന്​ ചെ​ത്തു​തൊ​ഴി​ലാ​യി​രു​ന്നു, ജ്യേ​ഷ്​​ഠ​ന്മാ​ർ ചെ​ത്ത്​ ​െതാ​ഴി​ലെ​ടു​ത്തി​ട്ടു​ണ്ട്. വി​ജ​യ​ൻ ചെ​ത്തു​തൊ​ഴി​ലേ എ​ടു​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ണ്ടാ​കും. പ​ക്ഷേ, പ​റ​ഞ്ഞി​െ​ട്ട​ന്താ കാ​ര്യം. അ​ച്ഛ​നും മു​ത്ത​ച്ഛ​നും മു​തു​മു​ത്ത​ച്ഛ​നു​മൊ​ന്നും വ​ന്നാ​ൽ ഇ​ത്​ ചെ​യ്യാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു. പൊ​തു​കാ​ര്യ​ത്തി​ൽ അ​ത്ര മാ​ത്രം മു​ഴു​കി​യ​വ​ര​ല്ല അ​വ​ർ. കാ​ലം മാ​റി​പ്പോ​യി​ല്ലേ? അ​ത്​ അ​വ​ർ (ആ​ക്ഷേ​പി​ക്കു​ന്ന​വ​ർ) മ​ന​സ്സി​ലാ​ക്കു​ന്ന​ത്​ ന​ല്ല​ത്​’ - മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വ്യ​ക്തി​പ​ര​മാ​യ ആ​ക്ഷേ​പം എ​ത്ര​യോ കാ​ല​മാ​യി ഉ​ണ്ടാ​കു​ന്നു. നി​ങ്ങ​ളു​ടെ ജാ​തി ഇ​ന്ന​താ​ണ​ന്ന്​ അ​വ​ർ ഒാ​ർ​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചാ​തു​ർ​വ​ർ​ണ്യം നി​ല​നി​ന്ന കാ​ല​ത്ത്​ ഇ​ന്ന ജാ​തി​യി​ൽ​പെ​ട്ട​വ​ർ ഇ​ന്ന ​​േജാ​ലി​യേ എ​ടു​ക്കാ​ൻ പാ​ടു​ള്ളൂ​െ​വ​ന്നു​ണ്ടാ​യി​രു​ന്നെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala cmmalayalam newsPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi Vijayan kerala CM -Kerala News
Next Story