Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെറ്റ് ചെയ്യുന്നവരോട് ദയയില്ല -ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രോട് മുഖ്യമന്ത്രി

text_fields
bookmark_border
തെറ്റ് ചെയ്യുന്നവരോട് ദയയില്ല -ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രോട് മുഖ്യമന്ത്രി
cancel

പാലക്കാട്: തിരുത്തല്‍ കേന്ദ്രങ്ങളാവേണ്ട ജയിലുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ കര്‍ശന നടപടിയ െന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലമ്പുഴയിൽ ജില്ല ജയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജയിലിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരുണ്ട്. ഇത്തരം ആളുകൾക്കെതിരെ കർശന നടപടിയെടുക്കണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ സർക്കാറിൽനിന്ന് ഒരു ദയയും പ്രതീക്ഷിക്കരുത്. സംസ്ഥാനത്തെ ജയിലുകൾ നവീകരിക്കും.

എല്ലാ ജയിലുകളിലും കാമറ സ്ഥാപിക്കും. ജയിലിൽ പ്രതികൾ ഫോൺ സൂക്ഷിക്കുന്നത് നിയമവിരുദ്ധമായതിനാൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കും. മനുഷ്യാവകാശത്തി‍​െൻറ പേരിൽ അച്ചടക്കലംഘനം അനുവദിക്കില്ല. ശിക്ഷ നൽകുന്നവരല്ല ജയിൽ ഉദ്യോഗസ്ഥർ. അതേ രീതിയിൽ ഉദ്യോഗസ്ഥരുടെ കാഴ്​ചപ്പാടിൽ മാറ്റമുണ്ടാകണം. തടവുകാരെ നല്ല മനുഷ്യരാക്കണം. തടവുകാരായെത്തുന്നവരിൽ തിരുത്തലുകൾ ഉണ്ടാവാനവസരം നൽകണം.

കുറ്റബോധത്തില്‍ തളച്ചിടാതെ കുറ്റവാളികളെ നല്ലവരാക്കുന്നതിനുള്ള മനഃശാസ്ത്രം ജയില്‍ ഉദ്യോഗസ്ഥര്‍ സ്വായത്തമാക്കണമെന്നും അവർ മാതൃകയാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pinarayi Vijayan Jail-Kerala News
Next Story