പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കാൻ ഏകജാലക സംവിധാനം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രവാസി കാര്യങ്ങൾ നടപ്പാക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി മലയാളികളുമായി നടത്തിയ ആശയവിനിമയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്ഥാപനത്തിലെയും പ്രവാസികളുടെ പട്ടിക തയാറാക്കി അവരുടെ യോഗം വിളിക്കാൻ നിർദേശം നൽകി. ഇതുവഴി നാട്ടിലെ പദ്ധതികളിൽ പ്രവാസികൾക്ക് സഹകരിക്കാൻ കഴിയും. വികസനപദ്ധതികൾക്ക് 15 ഏക്കർ സ്ഥലപരിധി തടസ്സമാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ ഇളവിെൻറ കാര്യം സർക്കാറിെൻറ പരിഗണനയിലുണ്ട്.
ഉന്നതവിദ്യാഭ്യാസമേഖലയിൽ കൂടുതൽ ശ്രദ്ധിക്കും. ബജറ്റിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമെ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കും. യൂനിവേഴ്സിറ്റികളിലും കലാലയങ്ങളിലും അടിസ്ഥാനസൗകര്യവും ഫാക്കൽറ്റിയും വിപുലമാക്കും. സംസ്ഥാനത്ത് കോഴ്സുകൾ ഇല്ലാത്തതിനാൽ പുറത്തുപോയി പഠിക്കേണ്ട അവസ്ഥ മാറ്റും. ഇവിടേക്ക് വിദ്യാർഥികളെ ആകർഷിക്കുന്ന വളർച്ചയാണ് ഉദ്ദേശിക്കുന്നത്.
ടൂറിസം മേഖലയുടെ അഭിവൃദ്ധിക്കായി ഇൻഫ്രാസ്ട്രക്ചർ കമ്പനി വേണമെന്നതിെൻറ സാധ്യതും പരിശോധിക്കും. മെഡിക്കൽ ടൂറിസം രംഗത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തൽ പരിശോധിക്കും. ആരോഗ്യരംഗത്ത് പോഷണക്കുറവും വളർച്ചക്കുറവും വിളർച്ചയും പരിഹരിക്കാൻ നടപടിയുണ്ടാകും. കേരളത്തിൽ മരുന്നുനിർമാണ യൂനിറ്റുകൾക്ക് നല്ല സാധ്യതയുണ്ട്. വിപുലമായ മെഡിക്കൽ ഹെൽപ്ലൈൻ വേണമെന്ന ആശയവും പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന തൊഴിൽ സംസ്കാരം സംസ്ഥാനത്ത് വന്നിട്ടുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടുത്തും.
ചടങ്ങിൽ നോർക്ക റൂട്ട്സിെൻറ ഇ-ന്യൂസ് ബുള്ളറ്റിെൻറ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. പ്രവാസി മലയാളികളായ എം.എ. യൂസഫലി, ഡോ. രവിപിള്ള, ഡോ. എം. അനിരുദ്ധൻ, ഡോ. ആസാദ് മൂപ്പൻ, സി.വി. റപ്പായി, ജയകൃഷ്ണൻ കെ. മേനോൻ, ഒ.വി. മുസ്തഫ, പി. മുഹമ്മദലി, അദീബ് അഹമ്മദ്, ഗിരി നായർ, ഡോ. മോഹൻ തോമസ്, കെ. ബാബുരാജ്, സെലസ്റ്റീൻ വെട്ടിക്കൽ തുടങ്ങിയവർ പങ്കെടുത്തു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

