മുഖ്യമന്ത്രി ഹെലികോപ്ടറിൽ പറന്ന തുക ദുരന്തനിവാരണ ഫണ്ടിൽ നിന്ന്; വിവാദമായപ്പോൾ ഉത്തരവ് പിൻവലിച്ചു
text_fieldsതിരുവനന്തപുരം: പാർട്ടി സമ്മേളനത്തിൽ പെങ്കടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്ടറിൽ പറന്ന തുക സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് വകമാറ്റിയ സംഭവം വിവാദമായതിനെതുടർന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ട് ഉത്തരവ് റദ്ദാക്കി.
കഴിഞ്ഞ ഡിസംബർ 26ന് തൃശൂരിൽ നടന്ന സി.പി.എം ജില്ല സമ്മേളനത്തിൽ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്കും തിരിച്ച് തൃശൂരിലെ പാര്‍ട്ടി സമ്മേളനവേദിയിലേക്കും മുഖ്യമന്ത്രി ഹെലികോപ്ടറിൽ യാത്ര ചെയ്തതിന് ചെലവായ എട്ടുലക്ഷം രൂപയാണ് ദുരന്തനിവാരണ ഫണ്ടില്‍നിന്ന് അനുവദിച്ചത്. ഉത്തരവിെൻറ പകർപ്പ് പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ട് ഇതുസംബന്ധിച്ച റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യെൻറ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
തങ്ങളുടെ അറിവില്ലാതെയാണ് ഉത്തരവ് പുറത്തിറക്കിയതെന്ന വിശദീകരണമാണ് മുഖ്യമന്ത്രിയുടെ ഒാഫിസ് നൽകുന്നത്. ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ചയിൽ പെങ്കടുക്കാനാണ് മുഖ്യമന്ത്രിക്ക് ഹെലികോപ്ടറില്‍ സഞ്ചരിക്കേണ്ടിവന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പണം അനുവദിച്ചത്.
ചട്ടപ്രകാരം തെറ്റില്ലെങ്കിലും ഉത്തരവ് റദ്ദാക്കുന്നുവെന്ന വിശദീകരണവും അതിൽ അസ്വാഭാവികതയില്ലെന്നും മുഖ്യമന്ത്രിയുടെ ഒാഫിസ് വിശദീകരിക്കുന്നു. തൃശൂര്‍ ജില്ല സമ്മേളനത്തിെൻറ ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രിക്ക് അന്ന് ഉച്ചതിരിഞ്ഞ് തലസ്ഥാനത്ത് ഓഖി കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ചയും മന്ത്രിസഭ യോഗവുമാണ് ഉണ്ടായിരുന്നത്. അതിൽ പെങ്കടുത്ത് വൈകീട്ടുതന്നെ പാര്ട്ടിസമ്മേളനവേദിയിലേക്ക് തിരിച്ച് ഹെലികോപ്ടറിൽ പോകുകയായിരുന്നു. ഇതിനായി ഇരട്ട എൻജിനുള്ള ഹെലികോപ്ടറാണ് ഉപയോഗിച്ചത്. അതിെൻറ വാടകയായാണ് എട്ടുലക്ഷം.
ഈ മാസം ആറിനാണ് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഉത്തരവിറക്കിയത്. ഹെലികോപ്ടർ സൗകര്യം ഒരുക്കിയത് പൊലീസാണ്. ഡി.ജി.പി േലാക്നാഥ് ബെഹ്റ രേഖാമൂലം ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ വിമാനയാത്രയടക്കമുള്ള യാത്രാ ചെലവുകള്‍ പൊതുഭരണവകുപ്പാണ് നല്‍കുന്നത്.
ഓഖി കേന്ദ്രസംഘത്തിെൻറ സന്ദര്‍ശനവുമായി ബന്ധപ്പെട്ട യാത്രയെന്ന കാരണം മാത്രമാണ് പണം അനുവദിക്കുന്നതിനായി ചൂണ്ടിക്കാട്ടിയത്. കലക്ടറുടെ ദുരിതാശ്വാസനിധി ഹെഡിൽ ഉൾപ്പെടുത്തിയാണ് പണം അനുവദിച്ച് ഉത്തരവായതും. ഉത്തരവ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പുറത്തുവന്ന് മണിക്കൂറിനുള്ളിൽതന്നെ മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ട് റദ്ദാക്കുകയായിരുന്നു. റവന്യൂ സെക്രട്ടറി സ്വന്തം നിലക്ക് എടുത്തതാണോ തീരുമാനമെന്ന സംശയവും ബലപ്പെടുന്നു.
റവന്യൂ മന്ത്രി വിവരം അറിഞ്ഞിരുന്നോയെന്നും കാത്തിരുന്നുകാണണം. ഉത്തരവ് റദ്ദാക്കിയെങ്കിലും വിഷയം പുതിയൊരു വിവാദത്തിന് വഴിെവച്ചിരിക്കുകയാണ്. സി.പി.എമ്മോ മുഖ്യമന്ത്രി സ്വന്തം നിലക്കോ പണം തിരിച്ചടക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
