Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡിനെ മുഖ്യമന്ത്രി...

കോവിഡിനെ മുഖ്യമന്ത്രി രാഷ്​ട്രീയവത്​കരിച്ചു -കെ. മുരളീധരൻ

text_fields
bookmark_border
കോവിഡിനെ മുഖ്യമന്ത്രി രാഷ്​ട്രീയവത്​കരിച്ചു -കെ. മുരളീധരൻ
cancel

കോഴിക്കോട്​: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡിനെ രാഷ്​ട്രീയവത്​കരിച്ചെന്ന്​ കോൺഗ്രസ്​ നേതാവ്​ ​കെ. മുര ളീധരൻ. പഞ്ചായത്ത്​ തെരഞ്ഞെടുപ്പാണ്​ മുഖ്യമന്ത്രിയുടെ ലക്ഷ്യം. മഹാദുരന്തത്തെ എല്ലാവരും ഒരുമിച്ച്​ നേരിടു​േമ ്പാൾ ഇതിൻെറ മറവിൽ തെരഞ്ഞെടുപ്പ്​ ജയിക്കാനാണ്​ എൽ.ഡി.എഫ്​ ശ്രമിക്കുന്നത്​.

മറ്റു സംസ്​ഥാനങ്ങളേക്കാൾ അപേക് ഷിച്ച്​ കേരളത്തിൽ കോവിഡ്​ കുറവാണ്​. അവരുടെ വിവരങ്ങൾ ശേഖരിക്കാൻ സി-ഡിറ്റ്​ മതി. സ്​പ്രിൻക്ലറിൻെറ ആവശ്യമില്ലായിരുന്നു. വിദേശ കമ്പനിയുമായി കരാർ ഒപ്പിടു​​േമ്പാൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ സർക്കാർ പാലിച്ചിട്ടില്ല. സംസ്​ഥാന മന്ത്രിസഭ അറിയുകയോ കേന്ദ്ര സർക്കാറിൻെറ അനുമതി തേടുകയോ ചെയ്​തിട്ടില്ല​. വീഴ്​ച ഐ.ടി വകു​പ്പി​േൻറതാണ്​.

പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാർബൺ കോപ്പിയായി മാറിയെന്നും​ കെ. മുരളീധരൻ ആരോപിച്ചു. അതിൻെറ അവസാ​നത്തെ ഉദഹാരണമാണ്​ കെ.എം. ഷാജിക്കെതിരായ വിജിലൻസ്​ കേസ്​. സർക്കാറിൻെറ വീഴ്​ച ചൂണ്ടിക്കാണിക്കുന്നത്​ പ്രതിപക്ഷ ഉത്തരാവദിത്വമാണ്​.

2017ൽ കൊടുത്ത പരാതിയിലാണ്​ ഇപ്പോൾ കേസ്​ എടുത്തിരിക്കുന്നത്​. വിഷയത്തിൽ സ്​പീക്കർ നിഷ്​പക്ഷത കളഞ്ഞുകുളിച്ചു. കേസ്​ നിയമപരമായും രാഷ്​ട്രീയമായും നേരിടും. വിഷയത്തിൽ സി.ബി.ഐ ​അന്വേഷണം വേണം. ലോക്​ഡൗൺ കഴിഞ്ഞാൽ പ്രത്യക്ഷ സമരം തുടങ്ങും.

​കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടായിരുന്നുവെങ്കിൽ കാസർകോട്​ അതിർത്തിയിൽ 11 പേർ ചികിത്സ കിട്ടാതെ മരിക്കില്ലായിരുന്നു. യു.ഡി.എഫ്​ കൊണ്ടുവന്ന മെഡിക്കൽ കോളജ്​​ രാഷ്​ട്രീയ വിരോധം കാരണം റദ്ദാക്കിയെന്നും കെ. മുരളീധരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsk muraleedharanspriklrPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - pinarayi vijayan has included politics in covid
Next Story