Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ പദ്ധതികളെ...

സർക്കാർ പദ്ധതികളെ കരിവാരിതേക്കാമെന്ന്​ കരുതേണ്ട -മുഖ്യമന്ത്രി

text_fields
bookmark_border
സർക്കാർ പദ്ധതികളെ കരിവാരിതേക്കാമെന്ന്​ കരുതേണ്ട -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സർക്കാർ പദ്ധതികളെ ബോധപൂർവം കരിവാരിതേക്കാമെന്ന്​ ആരും കരുതേണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നാക്ക വിഭാഗക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സർക്കാർ പ്രതിജ്​ഞാബദ്ധമാണ്​. വസ്​തുതകൾ മനസ്സിലാക്കാതെ ഉത്തരവാദ​െപ്പട്ട സ്​ഥാനത്തിരിക്കുന്ന ഒരാൾ വർഗീയലാക്കോടെ പ്രതികരിക്കുന്നത്​ ശരിയ​ല്ലെന്നും സംസ്​ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷ​​​െൻറ പുതിയ വായ്​പാ പദ്ധതികളുടെ ഉദ്​ഘാടനം നിർവഹിച്ച്​​ മുഖ്യമന്ത്രി വ്യക്തമാക്കി. 

വായ്​പാ പദ്ധതിയിൽ മതന്യൂനപക്ഷങ്ങളെ അപേക്ഷിച്ച്​ പിന്നാക്കവിഭാഗങ്ങളെ അവഗണിക്കു​െന്നന്ന കർണാടകയിൽനിന്നുള്ള മലയാളി ബി.​െജ.പി എം.പി രാജീവ്​ ചന്ദ്രശേഖര​​​െൻറ വിമർശനത്തിന്​ അദ്ദേഹത്തി​​​െൻറ പേര്​ സൂചിപ്പിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അനാവശ്യ വിവാദങ്ങളിലൂടെ സമയം പാഴാക്കാനല്ല സർക്കാർ ഉദ്ദേശിക്കുന്നത്​. മതന്യൂനപക്ഷങ്ങൾക്ക്​ 30 ലക്ഷം വായ്​പ നൽകു​േമ്പാൾ പിന്നാക്കക്കാർക്ക്​ 20 ലക്ഷം മാത്രം നൽകി വിവേചനം കാട്ടു​െന്നന്നായിരുന്നു കർണാടകയിൽ നിന്നുള്ള മലയാളി രാജ്യസഭാംഗത്തി​​​െൻറ ആരോപണം. കാര്യങ്ങൾ മനസ്സിലാക്കാതെ പ്രതികരിക്കുന്ന രീതിയാണ്​ അദ്ദേഹത്തി​​​െൻറ ഭാഗത്തുനിന്നുണ്ടായത്​.

കോർപറേഷ​​​െൻറ വായ്​പാപദ്ധതികൾ കേന്ദ്ര സർക്കാറി​​​െൻറ രണ്ട്​ ഏജൻസികൾ ആവിഷ്​കരിച്ചവയാണ്​. ന്യൂനപക്ഷങ്ങൾക്ക്​ വായ്​പ നൽകാനാവശ്യമായ 30 ലക്ഷവും കേന്ദ്രം നൽകുന്നുണ്ട്​. എന്നാൽ, പിന്നാക്കക്കാർക്കുള്ള വായ്​പക്ക്​ 10 ലക്ഷം മാത്രമാണ്​ കേന്ദ്രം അനുവദിക്കുന്നത്​. ഇൗ പണം മതിയാവില്ലെന്ന്​ മനസ്സിലാക്കി​ കോർപറേഷ​​​െൻറ വകയായി 10 ലക്ഷം കൂടി ചേർത്താണ്​ അവർക്ക്​ 20 ലക്ഷം വായ്​പയായി നൽകാൻ തീരുമാനിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ.കെ. ബാലൻ അധ്യക്ഷതവഹിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi Vijayan on Govt. Projects-Kerala News
Next Story