ദുരിതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഒരു ലക്ഷം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപ സംഭാവന നൽകി. നടൻ സൂര്യയും കാർത്തിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിേലക്ക് 25 ലക്ഷം രൂപ നൽകും. അകമഴിഞ്ഞ് സഹായിക്കാന്‍ എല്ലാ പ്രവാസികളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യർഥിച്ചു.
നോര്‍ക്ക റൂട്ട്സുമായി സഹകരിക്കുന്നവരും ലോകകേരളസഭയുടെ ഭാഗമായി നില്‍ക്കുന്നവരും മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭമാണിത്. മുമ്പൊരിക്കലുമില്ലാത്ത ദുരിതമാണ് കേരളം നേരിടുന്നത്. മൂന്നുദിവസത്തിനകം 29 പേര്‍ മരിച്ചു. കോടിക്കണക്കിനുരൂപയുടെ കൃഷിനാശമുണ്ടായി. നൂറുകണക്കിന് വീടുകളും പാലങ്ങളും റോഡുകളും തകര്‍ന്നു. ജനജീവിതം സാധാരണനിലയിലാകാന്‍ മാസങ്ങള്‍ വേണ്ടിവരും. മനുഷ്യസ്നേഹികള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
