യു.എ.ഇയിലേക്ക് ഡോക്ടർമാരെ അയക്കുന്നുവെന്ന പ്രചാരണം നിഷേധിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളത്തിൽനിന്ന് യു.എ.ഇയിലേക്ക് ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തക രെയും പ്രത്യേക വിമാനത്തിൽ അയക്കുന്നു എന്ന പ്രചാരണം സംസ്ഥാന സർക്കാർ അറിവോടെ അല്ലെന ്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് എം.ഡി ഡോ. കെ.പി. ഹുസൈൻ അങ്ങനെ വാഗ്ദാനം നൽകി ദുബൈ ഹെൽത്ത് അതോറിറ്റിക്ക് കത്തയച്ചത് പുറത്തു വന്നിരുന്നു.
ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രി ദുബൈ ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുദമിയെ വസ്തുതകൾ അറിയിച്ചത്. യു.എ.ഇയിലേക്ക് മെഡിക്കൽ സംഘത്തെ അയക്കുമെന്ന വാഗ്ദാനവുമായി സംസ്ഥാന ഗവൺമെൻറിന് ബന്ധമില്ല. കത്തെഴുതിയ വ്യക്തിക്ക് സംസ്ഥാന സർക്കാറിന് വേണ്ടി സംസാരിക്കാനുള്ള ചുമതലയില്ല.
ലോകം കോവിഡ് വെല്ലുവിളി ചെറുക്കാനുള്ള കഠിന പ്രയത്നത്തിലാണ്. ഇതിൽ ഓരോ രാജ്യത്തിനും തങ്ങളുടേതായ മാർഗങ്ങൾ ഉണ്ട്. എല്ലാവരും ഒന്നിച്ച് നിൽക്കുമ്പോൾത്തന്നെ ആവശ്യമായ പ്രോട്ടോകോൾ പാലിക്കേണ്ടതുമുണ്ട്. അതിനിടെ ഇത്തരമൊരു നീക്കം ശരിയല്ല. ഇത്തരം രീതികളെ സർക്കാർ അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
