Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹകരണ ബാങ്ക​ുകളിൽ...

സഹകരണ ബാങ്ക​ുകളിൽ നിക്ഷേപിച്ചവർക്ക്​ പണം നഷ്​ടമാവില്ല – പിണറായി

text_fields
bookmark_border
സഹകരണ ബാങ്ക​ുകളിൽ നിക്ഷേപിച്ചവർക്ക്​ പണം നഷ്​ടമാവില്ല – പിണറായി
cancel

​തിരുവനന്തപുരം: കേന്ദ്രസർക്കാരി​െൻറ നോട്ട്​ പിൻവലിക്കൽ നടപടി സംസ്​ഥാനത്തെ  സാമ്പത്തിക അടിമത്വത്തിലേക്ക്​ നയിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ ബാങ്ക്​ പ്രതിസന്ധി ചർച്ചചെയ്യാൻ വിളിച്ചു ചേർത്ത പ്രത്യേക നിയമസഭ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ​അദേഹം.
 സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചവർക്ക്​ പണം നഷ്​ടമാവില്ലെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. പ്രശ്​നം ചർച്ചചെയ്യന്നുതിനായി 24ന്​ സർവ കക്ഷി സംഘത്തെ ഡൽഹിയിലേക്ക്​  അയക്കും. ഉയർന്ന കറൻസികൾ നിരോധിച്ചതു മൂലം കള്ളപണം തടയാൻ കഴിയില്ല.  മുൻ റിസർവ്​ ബാങ്ക്​ ഗവർണ്ണറുൾപ്പടെയുള്ള പല വ്യക്​തികളും കറൻസി പിൻവലിക്കലിനെ എതിർത്ത്​ സംസാരിച്ചിട്ടുണ്ട്​​.

രാജ്യത്തെ 30 ശതമാനം ജനങ്ങൾക്ക്​ മാത്രമാണ്​ ഇപ്പോഴും ബാങ്കിങ്​ സംവിധാനം ലഭ്യമായിട്ടുള്ളത്​.  മൂന്നിലൊന്ന്​ ബാങ്കുകളും പ്രവർത്തിക്കുന്നതും നഗരങ്ങളിലാണ്​. അതുകൊണ്ട്​ തന്നെ ഇൗ തീരുമാനം ഗുരുതരമായി ബാധിക്കുക രാജ്യ​െത്ത ബഹുഭൂരിപക്ഷം വരുന്ന സാധരണക്കാരെയാണ്​ ​. ​േ​നാട്ട്​ പിൻവലിച്ച തീരുമാനം  മൂലം 70തോളം പേർ രാജ്യത്താകമാനം മരിച്ചതായി കണക്കുകൾ പറയുന്നു. സംസ്​ഥാനത്തും ഏഴ്​ മരണം റിപ്പോർട്ട്​ ചെയ്​തിട്ടുണ്ടെന്ന്​ അദേഹം പറഞ്ഞു

തെരഞ്ഞെടുപ്പ്​ സമയത്ത്​ വിദേശ രാജ്യങ്ങളി​െല കള്ളപണം തിരിച്ച്​  കൊണ്ട്​ വന്ന്​ എല്ലാവരുടെ അക്കൗണ്ടുകളിലും 15 ലക്ഷം വീതം ഇട്ട്​ നൽകു​െമന്നാണ്​ ബി.ജെ.പി അന്ന്​ പറഞ്ഞത്​. എന്നാൽ ഇന്ന്​ 900 കള്ളപണക്കാരുടെ പേരുകൾ തലയണക്കടിയിൽ വെച്ച്​ ഉറങ്ങുകയാണ്​ അവർ ചെയ്യുന്ന​​െതന്നും അദേഹം കുറ്റപ്പെടുത്തി. ബാങ്കിങ്​ സംവിധാനത്തിലെ വിശ്വാസ്യതയാണ്​ ഇന്ന്​ നോട്ടുകൾക്ക്​ മൂല്യമുണ്ടാക്കുന്നത്​. നോട്ടുകൾ പിൻവലിച്ച തീരുമാനം ഇൗ വിശ്വാസ്യ​തയെ തകർത്തു. കുടുംബങ്ങളിൽ ഇത്​ രൂക്ഷമായ പ്രതിസന്ധിയുണ്ടാക്കി.

സഹകരണമേഖലയെ തകർക്കുന്നതിനുള്ള നീക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്​. രാജ്യത്ത്​ ആഗോളവൽക്കരണ നയം നടപ്പിലാക്കുന്നതി​െൻറ ഭാഗമായാണ്​ ഇത്​. സഹകരണ പ്രസ്​ഥാനത്തെ തകർക്കുന്നതിൽ ആഗോള ഗൂഢാലോചന സംശയിക്കുന്നതായും പിണറായി പറഞ്ഞു.  സഹകരണ മേഖലയിൽ മാത്രമല്ല പ്രശ്​നങ്ങളുള്ളത്​. മുമ്പ്​ എസ്​.ബി.​െഎയുമായി ബന്ധപ്പെട്ട്​ ഒാഹരി കുംഭകോണമുണ്ടായി. ഇന്ത്യൻ ബാങ്കും സമാനമായ പ്രതിസന്ധിയിൽ പെട്ടിട്ടുണ്ട്​.  ഇത്​കൊണ്ട്​ ഇൗ ബാങ്കുകളിൽ മുഴവൻ പ്രശ്​നങ്ങളാണെന്ന്​ അർഥമില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാട്​ തീരുത്തണമെന്ന്​ നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രമേയത്തിന്​ ഭേതഗതി ​കൊണ്ടു വരാൻ ബി.ജെ.പി അംഗം ഒ.രാജഗോപാലി​നെ സ്​പീക്കർ അനുവദിച്ചില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonetization
News Summary - pinarayi vijayan on Demonetization issue
Next Story