Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെമ്മാടി...

തെമ്മാടി രാഷ്ട്രങ്ങൾക്ക് പിന്തുണ അമേരിക്കയെന്ന് മു​ഖ്യ​മ​ന്ത്രി

text_fields
bookmark_border
തെമ്മാടി രാഷ്ട്രങ്ങൾക്ക് പിന്തുണ അമേരിക്കയെന്ന് മു​ഖ്യ​മ​ന്ത്രി
cancel
camera_alt

ഉരുൾ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

ക​ൽ​പ​റ്റ: മ​റ്റു​ള്ള സ്വ​ത​ന്ത്ര​പ​ര​മാ​ധി​കാ​ര രാ​ഷ്ട്ര​ങ്ങ​ൾ​ക്കു​നേ​രെ തെ​മ്മാ​ടി രാ​ഷ്ട്ര​മാ​യ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് സാ​മ്രാ​ജ്യ​ത്വ ശ​ക്തി​യാ​യ അ​മേ​രി​ക്ക എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. മു​ണ്ട​ക്കൈ ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യു​ള്ള ക​ൽ​പ​റ്റ​യി​ലെ ടൗ​ൺ​ഷി​പ്പി​ന്റെ ഒ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​റാ​നെ​തി​രാ​യ ഇ​സ്രാ​യേ​ൽ-​അ​മേ​രി​ക്ക ആ​ക്ര​മ​ണ​ങ്ങ​ളെ എ​ല്ലാ​വ​രും അ​പ​ല​പി​ക്ക​ണം. പ​ര​മോ​ന്ന​ത നേ​താ​വാ​യി ഇ​റാ​ൻ കാ​ണു​ന്ന ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഈ​യെ​യും ഉ​ന്ന​ത നേ​താ​ക്ക​ളെ​യു​മാ​ണ് കൊ​ന്ന​ത്. സാ​മ്രാ​ജ്യ​ത്വ​ത്തി​ന്റെ പി​ന്തു​ണ​യോ​ടെ​യു​ള്ള ഇ​സ്രാ​യേ​ലി​ന്റെ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളെ ഒ​രു​നി​ല​ക്കും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അതേസമയം, പശ്ചിമേഷ‍്യയിൽ സംഘർഷം കലുഷിതമായ സാഹചര്യത്തിൽ ഗൾഫ് മേഖലകളിലെ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇതിനായി മുന്‍ കരുതലുകൾ സ്വീകരിക്കണമെന്നും ആവശ‍്യമെങ്കിൽ പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കണമെന്നും കത്തിൽ നിർദേശിച്ചു.

മലയാളികൾ ഉൾപ്പെടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ മേഖലയിലെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്നുണ്ട്. നിലവിലെ സാഹചര്യം ബന്ധുക്കളിലും പൊതുസമൂഹത്തിലും വലിയ ഉത്കണ്ഠ സൃഷ്ടിക്കുന്നു. എല്ലാ പൗരന്മാരുടെയും സുരക്ഷയെകുറിച്ചുള്ള ആശങ്ക മുഖ‍്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:americaPinarayi VijayanKerala NewsIran Israel Tensions
News Summary - Pinarayi Vijayan criticizes America
Next Story