Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോഗിയെ ബൈക്കിൽ...

രോഗിയെ ബൈക്കിൽ കൊണ്ടുപോയവർക്ക്​ മുഖ്യമന്ത്രിയുടെ അഭിനന്ദനം; 'ആ രോഗി ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്'​

text_fields
bookmark_border
രോഗിയെ ബൈക്കിൽ കൊണ്ടുപോയവർക്ക്​ മുഖ്യമന്ത്രിയുടെ അഭിനന്ദനം; ആ രോഗി ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്​
cancel

തിരുവനന്തപുരം: അത്യാസന്ന നിലയിലുള്ള കോവിഡ് രോ​ഗിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസിന്​ കാത്തുനിൽക്കാതെ ബൈക്കിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയ യുവാക്കളെ അഭിനന്ദിച്ച്​ മുഖ്യമന്ത്രി. ആലപ്പുഴ പുന്നപ്ര പഞ്ചായത്തിലെ ഡോമിസിലറി കോവിഡ് സെന്‍ററിൽനിന്ന്​ (ഡി.സി.സി) ആശുപത്രിയിലേക്ക്​​ രോഗിയെ എത്തിച്ച ഡി.വൈ.എഫ്‌.ഐ ആലപ്പുഴ ഭഗവതിക്കല്‍ യൂണിറ്റ് അംഗങ്ങളായ രേഖ പി മോൾ, അശ്വിൻ കുഞ്ഞുമോൻ എന്നിവരെയാണ് മുഖ്യമന്ത്രി​​ അഭിനന്ദിച്ചത്. സംഭവത്തെ മറ്റൊരുതരത്തിൽ ചിത്രീകരിച്ച്​ ​േകരളത്തെ അപകീർത്തിപ്പെടുത്താൻ ചിലർ നീക്കം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''മഹാമാരിയുടെ മൂർധന്യതയിലും കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നിരവധി നീക്കങ്ങള്‍ നടക്കുന്നുണ്ട്​. പുന്നപ്രയിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ ശ്വാസതടസ്സമനുഭവപ്പെട്ട കോവിഡ് ബാധിതനെ ആംബുലന്‍സ് എത്താനുള്ള സമയം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിച്ച രണ്ടു ചെറുപ്പക്കാരുടെ സന്നദ്ധതയെ മറ്റൊരുതരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ടായി. ആ രോഗി ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്​. ചെറുപ്പക്കാരെ അഭിനന്ദിക്കുന്നു'' -മുഖ്യമന്ത്രി പറഞ്ഞു.

''വാക്സിന്‍ ഇറക്കുന്നത് കൂലിത്തര്‍ക്കം ഉന്നയിച്ച് തൊഴിലാളികള്‍ തട​െഞ്ഞന്ന വ്യാജ പ്രചാരണമാണ്​ ഇതിലൊന്ന്​. നിസ്വാർഥമായി ജോലിചെയ്യുന്ന തൊഴിലാളികളുടെ മനോവീര്യം കെടുത്താന്‍ മാത്രമല്ല, കേരളം മോശമായ അവസ്ഥയിലാ​െണന്ന് ചിത്രീകരിക്കാന്‍കൂടിയാണിത്. ഈ മഹാമാരിയുടെ ആക്രമണത്തിൽനിന്ന്​ നാടിനെ സംരക്ഷിക്കാന്‍ സ്വയം മറന്ന് കര്‍മരംഗത്തുള്ളത് ലക്ഷക്കണക്കിന് മനുഷ്യരാണ്.

അസാധാരണമായ സാഹചര്യത്തെയാണ്​ കേരളം നേരിടുന്നത്​. പലപ്പോഴും സൗകര്യങ്ങള്‍ പോരാതെവരും. ഒന്നാം തരംഗഘട്ടത്തില്‍ ഉണ്ടായതുപോലുള്ള സൗകര്യങ്ങള്‍ ഇപ്പോഴും കിട്ടണമെന്നില്ല. ദൗര്‍ഭാഗ്യവശാല്‍, ഈ ദുരന്തം അവസരമാക്കിയെടുക്കാനുള്ള ചില ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. ബസിന് അമിത ചാര്‍ജ് ഈടാക്കുക, സ്വകാര്യ ആശുപത്രികളില്‍ അമിത ചാര്‍ജ് ഈടാക്കുക തുടങ്ങിയ പ്രവണതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇവയിൽ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും'' -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ബൈക്കിൽ രോഗിയെ രക്ഷിച്ച സംഭവത്തെ പരിഹസിച്ച്​ തീവ്ര വലതുപക്ഷ പ്രചാരകൻ ശ്രീജിത്ത് പണിക്കരടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. രണ്ടുപീസ്​ ബ്രഡിന്‍റെ ഇടയിൽ ജാം തേച്ചത്​ പോലെ ഓടിക്കുന്ന ആളിനും പിന്നിൽ ഇരിക്കുന്ന ആളിനും മ​േധ്യ രോഗിയെ വെച്ചതിനാൽ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട് എന്നായിരുന്നു ഇതുസംബന്ധിച്ച്​ പണിക്കരുടെ ഫേസ്​ബുക്​ പോസ്റ്റ്​. സമാനമായ നിരവധി ആക്ഷേപങ്ങളും പരിഹാസങ്ങളും സംഘ്​പരിവാർ, ബി​.ജെ.പി ​പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നുണ്ട്​.

Show Full Article
TAGS:pinarayi vijayan covid patient rescue Punnapra 
News Summary - CM congratulates youth who took the patient on a bike
Next Story