Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എം അറ്റ്​ കാമ്പസ്​:...

സി.എം അറ്റ്​ കാമ്പസ്​: മുഖ്യമന്ത്രിയോട്​ ചോദ്യം വേണ്ട; അഭിമുഖം നടത്തി സംവദിക്കാനുള്ളവരെ തെരഞ്ഞെടുക്കും

text_fields
bookmark_border
Pinarayi Vijayan
cancel

കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാലയിൽ സംവാദത്തിനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനോട്​ പി.എസ്​.സിയടക്കമുള്ള കാര്യങ്ങളെക്കുറിച്ച്​ ചോദ്യം വേണ്ടെന്ന്​ നിർദേശം. സി.എം അറ്റ്​ കാമ്പസ്​ എന്ന പരിപാടിയുടെ ഭാഗമായി ഞായറാഴ്​ചയാണ്​ പിണറായി തേഞ്ഞിപ്പലത്ത്​ കാലിക്കറ്റ്​ സർവകലാശാല കാമ്പസിലെത്തുന്നത്​.

'നവ​േകരളം, യുവകേരളം-ഉന്നതവിദ്യാഭ്യാസത്തി​‍െൻറ ഭാവി' എന്ന പേരിലാണ്​ സംവാദമെന്നും ഭാവികാര്യങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ മതിയെന്നുമാണ്​ അധികൃതർ നൽകുന്ന നിർദേശം. 15 പേർക്കാണ്​ മുഖ്യമന്ത്രിയുമായി സംവദിക്കാൻ അവസരം​. ഇ.എം.എസ്​ സെമിനാർ കോംപ്ലക്​സിലാണ്​ പരിപാടി. 200 വിദ്യാർഥികൾ നേരി​ട്ടെത്തി പരിപാടിയിൽ പ​ങ്കെടുക്കും. വിദ്യാർഥികളെ അഭിമുഖം നടത്തിയാണ്​ 15 പേരെ സംവദിക്കാനായി തെരഞ്ഞെടുക്കുക.

പി.എസ്​.സി സമരം കത്തിനിൽക്കു​േമ്പാൾ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒ​ഴിവാക്കാനാണ്​ അധികൃതരുടെ നീക്കം. കാലിക്കറ്റിൽനിന്ന്​ 165 വിദ്യാർഥികൾക്ക്​ അവസരമുണ്ട്​. കാർഷിക സർവകലാശാലയിൽനിന്ന്​ 20ഉം മലയാളം സർവകലാശാലയിൽനിന്ന്​ പത്തും കലാമണ്ഡലത്തിൽനിന്ന്​ അഞ്ചും വിദ്യാർഥികൾ നേരിട്ട്​ പ​ങ്കെടുക്കും. ഓൺലൈനായി 800 വിദ്യാർഥികൾക്കും പ​ങ്കെടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cm@campusPinarayi VijayanPinarayi Vijayan
Next Story