Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ നയനിലപാടിന്​...

സർക്കാർ നയനിലപാടിന്​ അതിഗംഭീര പിന്തുണ, ശക്തമായി മുന്നോട്ടുപോകാൻ പച്ചക്കൊടി -മുഖ്യമന്ത്രി

text_fields
bookmark_border
സർക്കാർ നയനിലപാടിന്​ അതിഗംഭീര പിന്തുണ, ശക്തമായി മുന്നോട്ടുപോകാൻ പച്ചക്കൊടി -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ജനനന്മക്കും വികസനത്തിനും വേണ്ടി കൂടുതൽ ശക്തമായി മുന്നോട്ടുപോകാനുള്ള പച്ചക്കൊടിയാണ്​ ചെങ്ങന്നൂർ ജനവിധിയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്​ പകരുന്ന ആത്മവിശ്വാസത്തോടെ സർക്കാർ ശക്തമായി മുന്നോട്ടുപോകും. അടിസ്​ഥാനരഹിതമായ അപവാദ പ്രചാരണത്തിനെതിരായ ജനവിധി കൂടിയാണിത്​. അതിശക്തമായ അസത്യപ്രചാരണത്തിൽ സത്യത്തെ കാണാനുള്ള ജനങ്ങളു​െട കഴിവി​​​​െൻറ നിദർശനമായി വിധിയെഴുത്ത്​. ഇതെല്ലാം ചെയ്​ത ജനങ്ങളെ വിനയപൂർവം അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ജനങ്ങളാണ്​ ആത്യന്തിക വിധികർത്താക്കൾ. ജനങ്ങളുടെ വിധി ഇടത്​ സർക്കാറി​​​​െൻറ നയനിലപാടുകൾക്കുള്ള അതിഗംഭീരമമായ പിന്തുണയുടെ വിളംബരമാണ്​. അഭൂതപൂർവമായ ​െഎക്യദാർഢ്യമാണിത്​. വികസനപദ്ധതികൾ നടപ്പാക്കുന്നതിൽ ഒരു വിവാദവും സർക്കാറിനെ പിന്തിരിപ്പിക്കില്ല. സദുദ്ദേശ വിമർശം ഉൾ​െക്കാണ്ട്​ തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തും. ചെങ്ങന്നൂരിലെ വിജയം കൂടുതൽ വിനയാന്വിതരാക്കുന്നു. അർപ്പിച്ച വിശ്വാസത്തിനനുസരിച്ച്​ മുന്നോട്ടുപോകാൻ പ്രതിജ്ഞാ​ബദ്ധം. അർപ്പിച്ച വിശ്വാസം ഒരിക്കലും പാഴാകി​െല്ലന്ന്​ ഉറപ്പുനൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വിവാദങ്ങളിൽ ശ്രദ്ധിക്കാതെ ജനങ്ങൾക്ക്​ നൽകിയ ഉറപ്പുകൾ പാലിച്ച്​ മുന്നോട്ടുപോകാനുള്ള സർക്കാറി​​​​െൻറ പ്രതിബദ്ധതക്ക്​ ജനത്തി​​​​െൻറ അംഗീകാരം കൂടിയാണിത്​. ജനങ്ങളുടെ ഒരുമയെ മോശമായി ചിത്രീകരിച്ച്​ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയെ കേരള ജനത ഒരിക്കലും അംഗീകരിക്കില്ല. എല്ലാ വികസനത്തോടും നിഷേധാത്മക സമീപനം പുലർത്തുന്ന കോൺഗ്രസി​​​​െൻറയും യു.ഡി.എഫി​​​​െൻറയും വിശ്വാസ്യത തകർന്നു. കോൺഗ്രസി​​​​െൻറ ​ദുരുപദിഷ്​ഠിത രാഷ്​ട്രീയത്തിനുള്ള തിരിച്ചടിയാണ്​ ഇതെന്നും അദ്ദേഹം പറഞ്ഞു. 

മാധ്യമങ്ങളെയും ചെന്നിത്തലയെയും വിമർശിച്ച്​ മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമങ്ങൾക്കും പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തലക്കും മുഖ്യമന്ത്രി പിണറായി വിജയ​​​​െൻറ രൂക്ഷവിമർശം. ന്യൂസ്​ അവറിൽ കോട്ടിട്ടിരുന്ന്​ വിധി പ്രസ്​താവിക്കുന്ന ടി.വിയിലെ ആങ്കർമാരല്ല, മറിച്ച്​ ജനങ്ങളാണ്​ ആത്യന്തിക വിധികർത്താക്കളെന്ന്​ ചെങ്ങന്നൂർ ഫലത്തോട്​ പ്രതികരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

 താൻ നേരത്തെ ഇത്​ പറഞ്ഞപ്പോൾ​ ചാനലിലെ ചിലർ പുച്ഛിച്ചുവെന്ന്​ അറിയാം. ചെങ്ങന്നൂരിൽ കണ്ടത്​ ജനങ്ങൾ തന്നെ ആത്യന്തിക വിധികർത്താക്കളാകുന്നു എന്നതാണ്​. ജനങ്ങളോടാണ്​ സർക്കാറിന്​ ഉത്തവാദിത്തം. എന്നാൽ ജനങ്ങളോട്​ ഉത്തരം പറയേണ്ടതില്ലാത്ത ചിലർ ചില ദൃശ്യമാധ്യമങ്ങളെ ഉപയോഗിച്ച്​ അപകീർത്തിപ്പെടുത്തുന്നതിനെതിരായ വിധിയെഴുത്ത്​ കൂടിയാണ്​. ഒറ്റപ്പെട്ട സംഭവം ​െവച്ച്​ സർക്കാർ അക്രമികളുടെ പക്ഷത്താണെന്ന്​ കൊണ്ടുപിടിച്ച്​ പ്രചാരണം നടത്തുന്ന ചില മാധ്യമങ്ങളുടെ വിധിതീർപ്പ്​ രാഷ്​ട്രീയത്തിനെതിരായ വിധിയെഴുത്താണിത്​. 

പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നത്തല സർക്കാറ​ിനെതിരായി പ്രചരിപ്പിക്കുന്ന അപവാദങ്ങൾ അദ്ദേഹത്തി​​​​െൻറ സ്വന്തംവീടിന്​ ചുറ്റുമുള്ളവർ പോലും വിശ്വസിക്കുന്നില്ല. ചെങ്ങന്നൂർ മണ്ഡലത്തിലെ വോട്ടറായ ചെന്നിത്തലയുടെ പഞ്ചായത്തിൽ 2300ലേറെ വോട്ടാണ്​ ഇടതിന്​ ഭൂരിപക്ഷം. അദ്ദേഹത്തി​​​​െൻറ വീടുള്ള ബൂത്തിൽ 451 വോട്ട്​ ഇടതുമുന്നണിക്ക്​ കിട്ടിയപ്പോൾ യു.ഡി.എഫിന്​ 280 ​േവാട്ട്​ മാത്രമേയുള്ളൂ. അസത്യങ്ങൾ ഇനിയെങ്കിലും പറയരുതെന്ന സന്ദേശമാണ്​ ഇൗ ജനവിധിയിലൂടെ​ ചെന്നിത്തലക്ക്​​ സ്വന്തം നാട്ടുകാർ നൽകുന്നത്​. 

വർഗീയ കാർഡിറക്കിയെന്ന ആരോപണം ശ്രദ്ധയിൽപെടുത്തിയപ്പോൾ ഏത്​ വർഗീയ ധ്രുവീകരണമുണ്ടാക്കിയെന്ന്​ മുഖ്യമന്ത്രി ചോദിച്ചു. ഞങ്ങൾ ഒരുമതത്തിനും എതിരല്ല, വിജയകുമാർ ആർ.എസ്​.എസുകാരനാണെന്ന്​ താൻ പറഞ്ഞിട്ടില്ല. ഏത്​ പാർട്ടി എങ്ങോട്ട്​ പോയി എന്നതല്ല പ്രശ്​നമെന്നും ജനങ്ങളാകെ ഇടതിനൊപ്പം നിൽക്കാൻ തയാറായിരു​െന്നന്ന്​ മാണിയുടെ കേരള കോൺഗ്രസും​ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കാനത്തിന്​ മുഖ്യമന്ത്രിയുടെ കൊട്ട്​
തിരുവനന്തപുരം: ചെങ്ങന്നൂരിൽ മാണിഗ്രൂപ്പി​​​​െൻറ പിന്തുണയില്ലാതെ നേടിയ വിജയമെന്ന്​ അഭിപ്രായപ്പെട്ട സി.പി.​െഎ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രന്​ മുഖ്യമന്ത്രി പിണറായി വിജയ​​​​െൻറ കൊട്ട്​. അദ്ദേഹം ഇടക്കിടക്ക്​ ചില വാചകം പറഞ്ഞുകൊണ്ടിരിക്കും. അത്​ അദ്ദേഹത്തി​​​​െൻറ ശീലമാണ്​. ഒാരോ പാർട്ടിക്കും ഒാ​േരാ അവകാശമുണ്ടല്ലോ. അതി​​​​െൻറ ഭാഗമായി പറയുന്നതാണ്​. അദ്ദേഹം ചിലരെ പ്രതിരോധിക്കാൻ വേണ്ടി നിൽക്കുകയാണെന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമിക്കുന്നു. അതൊന്നും ഇടതുമുന്നണിയുടെ പൊതുവായ നയമല്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട്​ പറഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsChengannur electionChengannur byepollPinarayi Vijayan
News Summary - Pinarayi Vijayan on Chengannur Bypoll Victory-Kerala News
Next Story