Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ാവോവാദി​ വധം:...

മ​ാവോവാദി​ വധം: സി.പി.എം സെക്ര​േട്ടറിയറ്റിലും ന്യായീകരിച്ച്​ പിണറായി

text_fields
bookmark_border
മ​ാവോവാദി​ വധം: സി.പി.എം സെക്ര​േട്ടറിയറ്റിലും ന്യായീകരിച്ച്​ പിണറായി
cancel
തിരുവനന്തപുരം: അട്ടപ്പാടിയിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ്​ നടപടിയെ സി.പി.എം സംസ്ഥാന സെക്ര ​േട്ടറിയറ്റിലും ന്യായീകരിച്ച്​ മുഖ്യമന്ത്രി. എന്നാൽ, സംഭവത്തെക്കുറിച്ച്​ പൊതുസമൂഹത്തിലും ഭരണമുന്നണിയിലും നിന്ന്​ ചോദ്യമുയർന്ന സാഹചര്യത്തിൽ ​പൊലീസ് ഭാഷ്യം അതേപടി വിശദീകരിക്കുന്നതിൽ ചില അംഗങ്ങളിൽനിന്ന് ഭിന്നാഭിപ ്രായം ഉയർന്നെന്നാണ്​ സൂചന. ഇതോടെ മജിസ്​റ്റീരിയൽ, ക്രൈംബ്രാഞ്ച്​ അന്വേഷണ റിപ്പോർട്ടുകൾ വന്നശേഷം നിലപാട് സ്വീകരിക്കാൻ നേതൃയോഗത്തിൽ ധാരണയായി.

തണ്ടർബോൾട്ട്​ സ്വയംരക്ഷക്കാണ്​ വെടിവെച്ചതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ സെക്ര​േട്ടറിയറ്റിലും ആവർത്തിച്ചു. ഏതെങ്കിലും സംഘടന നിരോധിക്കപ്പെട്ടു എന്നതുകൊണ്ട്​ മാത്രം അതിലെ അംഗങ്ങളെ വെടിവെച്ച്​ കൊല്ലുക എന്ന സമീപനം സർക്കാറിനില്ല. വീഴ്​ചകൾ വന്നോ എന്ന്​ പരിശോധിക്കാനാണ്​ സുപ്രീംകോടതി വിധി പ്രകാരം മജിസ്​റ്റീരിയൽ അന്വേഷണം നടത്തുന്നത്​. ക്രൈംബ്രാഞ്ചിനെയും അന്വേഷണം എൽപിച്ചിട്ടുണ്ട്​. ദേശീയ മനുഷ്യാവകാശ കമീഷ​​െൻറ നിർദേശം ലംഘിച്ചോ എന്നും പരിശോധിക്കും. വീഴ്​ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കും. വ്യാജ ഏറ്റുമുട്ടൽ സർക്കാറി​​െൻറയും ഇടതുപക്ഷത്തി​​െൻറയും നയമല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, മാവോവാദികളിൽനിന്ന്​ എ.കെ 47 അടക്കം ആയുധങ്ങൾ കണ്ടെത്തിയെന്ന്​ പറഞ്ഞ മുഖ്യമന്ത്രി, തിരച്ചിൽ നടത്തിയ സേനക്കെതിരെ വെടിയുതിർത്ത സാഹചര്യത്തിലാണ്​ ഏറ്റുമുട്ടലുണ്ടായതെന്നും വ്യക്തമാക്കി.
പൊതുസമൂഹത്തിൽനിന്ന്​ ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഉണ്ടായ സംഭവമെന്തെന്ന്​ വിശദമായി സർക്കാർ പരിശോധിക്കണമെന്ന്​ അഭിപ്രായമുയർന്നു. തുടർന്നാണ്​ അന്വേഷണ റിപ്പോർട്ടുകൾ വന്നശേഷം കൂടുതൽ ചർച്ച ചെയ്യാമെന്ന ധാരണയിലെത്തിയത്​.

മേഖലാ സാമ്പത്തിക പങ്കാളിത്ത കരാർ (ആർ.സി.ഇ.പി) പുനഃപരിശോധിക്കണമെന്ന്​ ആവശ്യപ്പെട്ട് നവംബർ13ന് ജില്ല കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിലേക്ക് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചു. കരാർ യാഥാർഥ്യമായാൽ കേരളത്തിലെ കാർഷികമേഖല സമ്പൂർണ തകർച്ചയിലാകും. കരാർമൂലം ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കാൻ പോകുന്ന സംസ്ഥാനങ്ങളിലൊന്ന്​ കേരളമായിരിക്കുമെന്നും സെക്ര​േട്ടറിയറ്റ്​ പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaoist encounterPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - pinarayi vijayan baout attappadi maoist encounter-kerala news
Next Story