Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ശീലം വെച്ച്​...

'ശീലം വെച്ച്​ മറ്റുള്ളവരെ അളക്കരുത്​' -വിമർശനങ്ങളിൽ ക്ഷോഭിച്ച്​ മുഖ്യമന്ത്രി

text_fields
bookmark_border
ശീലം വെച്ച്​ മറ്റുള്ളവരെ അളക്കരുത്​ -വിമർശനങ്ങളിൽ ക്ഷോഭിച്ച്​ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏൽപിച്ച വിഷയത്തിൽ നിയമസഭയിൽ ചർച്ച നടക്കുന്നതിനിടെ ക്ഷോഭിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവള വിഷയത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നതടക്കമുള്ള പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തലയുടെ വിമർശനങ്ങളിൽ പ്രകോപിതനായ മുഖ്യമന്ത്രി, അവരവരുടെ ശീലം വെച്ച്​ മറ്റുള്ളവരെ അളക്കരുതെന്ന്​ കുറ്റപ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ സിറിൽ അമർചന്ദ്​ മംഗൾദാസിനെ ചുമതലപ്പെടുത്തിയ സർക്കാർ തീരുമാനത്തെ പിണറായി ന്യായീകരിച്ചു. പ്രമുഖ നിയമ സ്​ഥാപനമായതുകൊണ്ടാണ്​ അവരെ സമീപിച്ചത്​. നിയമപരമായ കാര്യങ്ങൾ മാത്രമാണ്​ കമ്പനി നോക്കിയത്​. ​േ​ലലത്തുക നിശ്ചയിച്ചതിൽ മംഗൾദാസിന്​ ബന്ധമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ചെന്നിത്തലയുടെ വിമർശനങ്ങൾക്ക്​ മറുപടി പറയുന്നതിനിടെ മുഖ്യമന്ത്രി പ്രകോപനപരമായി സംസാരിച്ചപ്പോൾ പ്രസംഗം തടപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷം ബഹളം വെച്ചപ്പോൾ, 'ഇതാണോ മര്യാദ?' എന്നായിരുന്നു അദ്ദേഹത്തി​െൻറ ചോദ്യം. പ്രതിപക്ഷത്തിന്​ വെപ്രാളമാണ്​. അതുകൊണ്ടാണ്​ സഭയിൽ ഓരോന്ന്​ വിളിച്ച്​ പറയുന്നത്​. കള്ളങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ച്​ മേൽക്കൈ നേടാനാണ്​ അവരുടെ ശ്രമം. എന്ത്​ ആരോപണവും ഉന്നയിക്കാമെന്ന്​ കരുതുന്ന പ്രതിപക്ഷം, അതിന്​ മറുപടി പറയാൻ ശ്രമിച്ചാൽ ബഹളത്തിൽ മുക്കാമെന്ന്​ കരുതുന്നത്​ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പേടിപ്പിക്കാൻ വരേ​െണ്ടന്നായിരുന്നു ഇതിന്​ പ്രതിപക്ഷത്തി​െൻറ മറുപടി. എന്തെങ്കിലും പറഞ്ഞാൽ അത്​ പേടിപ്പിക്കലായി കരുതിയാലോ എന്ന്​ മുഖ്യമന്ത്രിയും പ്രതികരിച്ചു.

വിമാനത്താവള വിഷയത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്ന്​ പ്രതിപക്ഷം കുറ്റപ്പെടുത്തി. അദാനിയെ എതിർത്തവർ രഹസ്യമായി അദാനിയെ പിന്തുണക്കുകയാണ്​. ക്രിമിനൽ ഗൂഡാലോചനയും വഞ്ചനയും ഇരട്ടത്താപ്പും ഇതിന്​ പിന്നിലുണ്ട്​. ഒരു ടെണ്ടറുമില്ലാതെയാണ്​ അദാനിയുടെ മരുമകളുടെ സ്​ഥാപനത്തെ ഏൽപിച്ചതെന്നും പ്രതിപക്ഷം ആ​േരാപിച്ചു. വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരായ സംയുക്ത പ്രമേയം പ്രതിപക്ഷം പ്രതിഷേധത്തോടെയാണ്​ പിന്തുണച്ചത്​്​. ന്യായമായ കാര്യങ്ങള്‍ക്ക് പ്രതിപക്ഷം കൂടെ നില്‍ക്കുന്നി​െല്ലന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന്​ മറുപടിയായി, എവിടെയാണ് കൂടെ നില്‍ക്കാത്തതെന്ന് മുഖ്യമന്ത്രി പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaKerala AssemblyNo Confidence MotionPinarayi VijayanPinarayi Vijayan
News Summary - Pinarayi Vijayan furious towards opposition in Kerala assembly
Next Story