Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി വിജയനും...

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എ.കെ.ജി സെന്‍ററിൽ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
akg centre
cancel

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കൊടിയേരിയുടെ മകന്‍റെ പേരിൽ ഇ.ഡിയുെ മറ്റും കേസുകൾ ചുമത്തിയ പശ്ചാത്തലത്തിൽ എ.കെ.ജി സെന്‍ററില്‍ തിരക്കിട്ട ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയന്‍ എ.കെ.ജി സെന്‍ററിലെത്തി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.

പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അടക്കമുള്ള നേതാക്കളും എ.കെ.ജി സെന്ററിലെത്തിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്ന വാർത്തകൾ പി.ബി അംഗം എസ് രാമചന്ദ്രൻ പിള്ള തള്ളിയിരുന്നു. കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നാണ് കഴിഞ്ഞ ദിവസം എസ്.ആർ.പി പറഞ്ഞത്.

ബിനീഷിനെതിരായ കേസിന്‍റെ പേരിൽ കോടിയേരിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സി.പി.എം തീരുമാനമെന്നും എസ്.ആർ.പി വ്യക്തമാക്കിയിരുന്നു.

Show Full Article
TAGS:Pinarayi Vijayan Kodiyeri Balakrishnan AKG Center 
News Summary - Pinarayi Vijayan and Kodiyeri Balakrishnan met at the AKG Center
Next Story