Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയും ഗവർണറും കരിപ്പൂർ സന്ദർശിക്കും

text_fields
bookmark_border
അപകടത്തിൽ പെട്ടവരുടെയും മരിച്ചവരുടെയും കുടുംബാംഗങ്ങളെയും ഇവർ കണ്ടേക്കും.
മുഖ്യമന്ത്രിയും ഗവർണറും കരിപ്പൂർ സന്ദർശിക്കും
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് കരിപ്പൂരിലെത്തി അപകടസ്ഥലം സന്ദ‌ർശിക്കുകയും നില വിലയിരുത്തുകയും ചെയ്യും. രാവിലെ 9 മണിയോടെ ഹെലികോപ്റ്ററിൽ മുഖ്യമന്ത്രിയും ഗവർണറും ഡി.ജി.പി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരോടൊപ്പം സ്ഥലം സന്ദർശിക്കുമെന്നാണ് അറിയുന്നത്. അപകടത്തിൽ പെട്ടവരുടെയും മരിച്ചവരുടെയും കുടുംബാംഗങ്ങളെയും ഇവർ കണ്ടേക്കും.

ആരോഗ്യ മന്ത്രി കെ.കെ ശെെലജയും കരിപ്പൂരിലെത്തുമെന്നും വിവരമുണ്ട്. തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീനാണ് അടിയന്തര ചുമതല. കോവിഡ് കാലത്ത് മുഖ്യമന്ത്രി എവിടേക്കും യാത്ര ചെയ്തിരുന്നില്ല. ഇത് ആദ്യമായാണ് അദ്ദേഹം തിരുവനന്തപുരം വിടുന്നത്. കരിപ്പൂരിൽ എത്തുന്ന അദ്ദേഹം ഏകോപന തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിക്കുമെന്നും വിവരമുണ്ട്. മന്ത്രി കെ.ടി ജലീൽ അപകടസ്ഥലത്തെത്തി സ്ഥിഗതികൾ വിലയിരുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story