Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറുപടിക്കിടയില്‍ ‘സ്വകാര്യം’; മന്ത്രി ബാലനോട് മുഖ്യമന്ത്രിക്ക് ‘അരിശം’

text_fields
bookmark_border
മറുപടിക്കിടയില്‍ ‘സ്വകാര്യം’; മന്ത്രി ബാലനോട് മുഖ്യമന്ത്രിക്ക് ‘അരിശം’
cancel

തിരുവനന്തപുരം: മറുപടിക്കിടെ ഇടയില്‍ കയറി സംസാരിച്ച മന്ത്രി എ.കെ. ബാലനോട് മുഖ്യമന്ത്രി പിണറായി വിജയന് ‘അരിശം’. അടിയന്തരപ്രമേയനോട്ടീസിന് മറുപടി പറയുന്നതിനിടെ നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കുടുംബം സ്പെഷല്‍ പ്രോസിക്യൂട്ടറുടെ സേവനം ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ മന്ത്രി ബാലന്‍ മുഖ്യമന്ത്രി കേള്‍ക്കാനായി കൂടുതല്‍ വിവരങ്ങള്‍ പറയുന്നുണ്ടായിരുന്നു. ബാലന്‍ പറയുന്നത് കേട്ട് പറയേണ്ടെന്നും മുമ്പും ഈ രൂപത്തില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബാലന്‍ ‘പ്രോംട്’ ചെയ്യുന്നതിനനുസരിച്ച് സംസാരിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

മറുപടി തുടരാനായി മുഖ്യമന്ത്രി വീണ്ടും എഴുന്നേല്‍ക്കുകയും കേസില്‍ കുറ്റപത്രം നല്‍കുന്നതിനുമുമ്പുതന്നെ പ്രോസിക്യൂട്ടറെ നല്‍കിയെന്ന് പറയുകയും ചെയ്തു. നാല് ദിവസം മുമ്പ് സ്പെഷല്‍ പ്രോസിക്യൂട്ടറെ നല്‍കിയെന്ന് ബാലന്‍ പതിയെ പറഞ്ഞപ്പോള്‍ പിണറായി ക്ഷുഭിതനായി. ബാലനെ നോക്കി ‘ഒന്ന് മിണ്ടാതിരി’ എന്നായി മുഖ്യമന്ത്രി. ഇതുകേട്ട സഭ കൂട്ടച്ചിരിയില്‍ മുങ്ങി.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pinarayi vijayan to ak balan
Next Story