Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോഹൻലാൽ ആരാധകരുടെ...

മോഹൻലാൽ ആരാധകരുടെ ആർപ്പുവിളി; നീരസം പ്രകടിപ്പിച്ച്​ മുഖ്യമന്ത്രി

text_fields
bookmark_border
മോഹൻലാൽ ആരാധകരുടെ ആർപ്പുവിളി; നീരസം പ്രകടിപ്പിച്ച്​ മുഖ്യമന്ത്രി
cancel
നെന്മാറ (പാലക്കാട്​): ഉദ്​ഘാടനവേദിയിൽ മോഹൻലാൽ ആരാധകരുടെ ആർപ്പുവിളിയിൽ അതൃപ്​തി പ്രകടിപ്പിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്​ച പാലക്കാട്​ നെന്മാറയിൽ സ്വകാര്യാശുപത്രിയുടെ ഉദ്​ഘാടന ചടങ്ങിനിടെയാണ്​ സംഭവം. ചടങ്ങി​​​െൻറ ആരംഭം മുതൽ ലാലി​​​െൻറ പേര്​ പറയു​േമ്പാൾ ആരാധകർ ആർത്തുവിളിച്ചു. തുടർന്ന്,​ മുഖ്യമന്ത്രി പ്രസംഗിക്കാനായി എഴുന്നേറ്റിട്ടും ആരാധകർ നിശ്ശബ്​ദരാകാതെ വന്നതാണ്​ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്​.

ആർപ്പുവിളിക്കുന്നവർ ഒരു ചെറിയ വൃത്തത്തിനുള്ളിൽ ജീവിക്കുന്നവരാണെന്നും പ്രായത്തി​​​െൻറ പ്രശ്​നമായിരിക്കാമെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു. മുഖ്യമന്ത്രി ഉദ്​ഘാടകനായ പരിപാടിയിൽ മുഖ്യാതിഥിയായി മോഹൻലാലും ഉണ്ടായിരുന്നു. ആരോഗ്യമേഖലയെക്കുറിച്ച്​ ചിലത്​ പറയണമെന്നുണ്ടായിരുന്നെന്നും ആർപ്പുവിളി തുടരുമെന്ന്​ ബോധ്യമുള്ളതിനാൽ നിർത്തുകയാണെന്നും പ്രസംഗത്തി​​​െൻറ അവസാനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalPinarayi Vijayan
News Summary - Pinarayi Vijayan aganist mohanlal fans
Next Story