യു.ഡി.എഫിന്റെ ജീവനാഡി അറ്റു -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫിലെത്തിയതോടെ യു.ഡി.എഫിന്റെ ജീവനാഡി അറ്റുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് മറച്ച് വെച്ചാണ് ഞങ്ങള്‍ക്ക് ഒന്നും പറ്റിയില്ലെന്നും കേമന്മാരാണെന്നും അവര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉപാധികളില്ലാതെ സഹകരിക്കുമെന്നാണ് ജോസ് വിഭാഗം വ്യക്തമാക്കിയത്. അവരുടെ നിലപാടിനെ എല്‍.ഡി.എഫ് നേതാക്കള്‍ സ്വാഗതം ചെയ്തിട്ടുണ്ട് -മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കെ.എം മാണിയെ ശക്തമായി വിമര്‍ശിച്ച എല്‍.ഡി.എഫ് അദ്ദേഹത്തിന്റെ പാര്‍ട്ടിയെ സ്വാഗതം ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അനീതി കാണിച്ചത് യു.ഡി.എഫാണെന്ന് കെ.എം മാണി തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എല്‍.ഡി.എഫിന് സഹകരിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. യു.ഡി.എഫിനെ വലിയ തകര്‍ച്ചയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.