'ഇക്കയുടെ കാര്യത്തിൽ ചെറുവിരൽ പോലും അനക്കാത്തതെന്താണ്?'; മുഖ്യമന്ത്രിയോട് റൈഹാനത്ത് കാപ്പൻ
text_fieldsതിരുവനന്തപുരം: ഉത്തർ പ്രദേശിലെ കന്യാസ്ത്രീകൾക്കെതിരായ സംഘ്പരിവാർ ആക്രമണത്തെ അപലപിച്ചു കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ ചോദ്യമുയർത്തി റൈഹാനത്ത് കാപ്പൻ. ഹാഥ്റസിൽ യുവാക്കൾ കൂട്ട ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നതിനിടെയാണ് മലയാളി മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പനെ യു.എ.പി.എ ചുമത്തി യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
''ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞാൻ റൈഹാന സിദ്ധിഖ്.. നിക്ഷ്പക്ഷമായി മാധ്യമ പ്രവർത്തനം നടത്തിയിരുന്ന, കെ.യു.ഡബ്ല്യൂ.ജെ യൂണിയൻ സെക്രട്ടറി ആയ സിദ്ധിഖ് കാപ്പന്‍റെ വൈഫ്. താങ്കൾ ഈ ചെയ്തത് മുഖ്യമന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യമാണ്. പക്ഷെ എന്റെ ഇക്കയുടെ കാര്യത്തിൽ അങ്ങ് ഒരു ചെറുവിരൽ പോലും അനക്കിയില്ല. അതിന്റെ കാരണം ഒന്ന് പറഞ്ഞ് തരാമോ..'' -റൈഹാനത്ത് കാപ്പൻ കമന്‍റ് ചെയ്തു.
സിദ്ദീഖ് കാപ്പന്‍റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് റൈഹാനത്ത് കാപ്പൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല സമീപനമുണ്ടായിരുന്നില്ല. മറ്റൊരു സംസ്ഥാനത്തിന്‍റെ കാര്യത്തിൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.