'എല്ലാ കാലത്തും ചരിത്രം വഞ്ചകന്മാരെ ഒറ്റപ്പെടുത്തിയിട്ടുണ്ട്'- ഒറ്റപ്പാലത്ത് പി.കെ ശശിക്കെതിരെ പിണറായി വിജയൻ
text_fieldsഒറ്റപ്പാലം: സി.പി.എം വിട്ട് ഒറ്റപ്പാലത്ത് യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന പി.കെ ശശിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രൂക്ഷവിമർശനം. പി.കെ ശശി വഞ്ചകനാണെന്നും വഞ്ചകന്മാർക്ക് ചരിത്രം ഒരിക്കലും ജയം കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലത്തെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു പരാമർശം.
' യു.ഡി.എഫ് എത്രത്തോളം ഗതികേടിലാണെന്ന് നോക്കണം. ആ ഗതികേടിന്‍റെ ചിത്രം ഇവിടെ കാണാനുണ്ട്. ചരിത്രം ഒരുകാലത്തും വഞ്ചകന്മാർക്ക് ജയം കൊടുത്തിട്ടില്ല. എല്ലാ കാലത്തും ചരിത്രം വഞ്ചകന്മാരെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ആ ഒറ്റപ്പെടൽ വഞ്ചകന്മാരെല്ലാം അനുഭവിക്കാൻ പോവുകയാണ്. നാടിനെ പരിഹസിക്കാനും നാട്ടുകാരെ വിലകുറച്ചുകാണാനും ജനങ്ങളെ അവമതിക്കാനും തയ്യാറാകുന്ന ഒരാളും ഒരുകാലത്തും രക്ഷപ്പെടില്ല'.- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

