രാഷ്ട്രീയം കളിക്കാൻ നേരമില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: രാഷ്ട്രീയം കളിക്കാൻ നേരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ എം.പിമാരുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞാനിപ്പോൾ കളിക്കാത്തത് അതാണ്, എനിക്കതിന് നേരമില്ല. നാട് ഒന്നിച്ച് നീങ്ങേണ്ട സമയമാണിത്. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണ്. അതിനാണ് ട്രെയിൻ സർവിസ് ആരംഭിക്കുന്നത്.
റെയിൽവേ ഒാൺലൈൻ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. നേരിട്ട് ബുക്ക് ചെയ്യാം. അല്ലാത്തവർക്ക് ബുക്ക് ചെയ്ത് നൽകാം. എന്നാൽ, ട്രെയിൻ സർവിസ് രോഗം പടർത്തുമെന്ന ആശങ്ക റെയിൽവേയും കേന്ദ്രസർക്കാറിനെയും അറിയിച്ചിട്ടുണ്ട്. ഇവിടെ എത്തുന്നവരെ സംരക്ഷിക്കാൻ ഇടപെടലുണ്ടാകും.
ജാഗ്രത കൈവിട്ടാൽ ആശങ്കപ്പെടേണ്ട അവസ്ഥയാണുള്ളത്. അന്യസംസ്ഥാനത്തിൽ നിന്നുള്ളവർ ചെക്പോസ്റ്റുകളിലെത്തുേമ്പാഴുണ്ടാകുന്ന അപാകതകൾ പരിഹരിക്കാൻ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കും. മദ്യശാലകൾ തുറക്കുന്നത് ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
