പ്രധാനമന്ത്രിയുടെ മനസ്സ് പഴയ കാക്കി നിക്കറിൽ ഉല്ലസിക്കുന്നു –പിണറായി
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആക്ഷേപങ്ങൾക്ക് രൂക്ഷ പ്രതികര ണവുമായി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ ്ണനും.മോദി രാജ്യത്തിെൻറ സംസ്കാരം തകർക്കാൻ കൂട്ടുനിെന്നന്ന് മുഖ്യമന്ത്രി പിണറാ യി വിജയൻ പറഞ്ഞു. ബാങ്ക് എംേപ്ലായീസ് അസോസിയേഷൻ ഒാഫ് ഇന്ത്യ(ബെഫി) ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷണത്തിെൻറ പേരിലും പശുവിെൻറ പേരിലും സംഘ്പരിവാർ മനുഷ്യരെ കൊന്നു. മോദിക്ക് ഇപ്പോഴും സംഘ്പരിവാർ പ്രചാരകെൻറ മനസ്സാണ്.
പഴയ കാക്കി നിക്കറിലാണ് ആ മനസ്സ് ഉല്ലസിച്ചുകൊണ്ടിരിക്കുന്നത്. ശബരിമലയുടെ കാര്യത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. പ്രധാനമന്ത്രി എന്ന ഭരണഘടന പദവിയോട് തെല്ലെങ്കിലും മാന്യത പുലർത്തുന്നുണ്ടെങ്കിൽ ശബരിമലയിൽ സംഘ്പരിവാറുകാർ നടത്തിയ കോപ്രായങ്ങൾ തെറ്റാണെന്ന് പറയാനുള്ള ആർജവം കാണിക്കണം. ശബരിമല സന്നിധാനത്തിൽ ആർ.എസ്.എസ് നേതാക്കൾ അഴിച്ചുവിട്ട ആക്രമണമാണ് കേരളീയ സംസ്കാരത്തെ തകർക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും പിണറായി പറഞ്ഞു.
വസ്തുതാ വിരുദ്ധമായ കാര്യം പ്രചരിപ്പിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് സംഘ്പരിവാർ നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കേെണ്ടന്നാണ് അഭിപ്രായമെങ്കിൽ മോദി തുറന്നുപറയെട്ട. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ സംഘടിത ആക്രമണത്തിന് നേതൃത്വം കൊടുക്കാനാണ് മോദിതന്നെ രംഗത്തിറങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രി ആർ.എസ്.എസ് പ്രചാരകനെപോലെ പ്രസംഗിക്കുന്ന അവസ്ഥയാണ് ഞായറാഴ്ച കേരളം കണ്ടത്. പ്രധാനമന്ത്രിയെ നേരിട്ട് ഇറക്കുന്നത് ആസൂത്രിത നീക്കത്തിെൻറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
