Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ചെറ്റത്തരം’ എപ്പോഴാണ്...

‘ചെറ്റത്തരം’ എപ്പോഴാണ് അശ്ലീലമായത്? എത്രയോ കാലമായി ഞാൻ പറയുന്നതാണത്; പിണറായിയുടെ നാക്ക് മോശമെന്ന് ചിത്രീകരിക്കാൻ നോക്കിയിട്ട് കാര്യമില്ല -ന്യായീകരിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
‘ചെറ്റത്തരം’ എപ്പോഴാണ് അശ്ലീലമായത്? എത്രയോ കാലമായി ഞാൻ പറയുന്നതാണത്; പിണറായിയുടെ നാക്ക് മോശമെന്ന് ചിത്രീകരിക്കാൻ നോക്കിയിട്ട് കാര്യമില്ല -ന്യായീകരിച്ച് മുഖ്യമന്ത്രി
cancel

കട്ടപ്പന: സി.പി.എം വിട്ട മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ ചെറ്റത്തരമെന്ന് വിളിച്ച് അധിക്ഷേപിച്ച​തിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്രമാത്രം അശ്ലീലവും അൺപാർലിമെന്ററിയുമായി മാറിയതെന്ന് തനിക്ക് മനസ്സിലാകുന്നി​ല്ലെന്ന് അദ്ദേഹം കട്ടപ്പനയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘ഇതെന്തോ പറയാൻ പാടില്ലാത്ത ഒരു കാര്യമാണോ? ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞ ഒരു കാര്യമാണത്. കേരളത്തിൽ അങ്ങനെ പറയാത്ത ഒരു വാചകമാണോ അത്? ആവർത്തിച്ച് ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമല്ലേ? പിണറായി വിജയന്റെ നാക്ക് വളരെ മോശമായി പോയിരിക്കുന്നു എന്ന് ചിത്രീകരിക്കാൻ നോക്കിയിട്ട് കാര്യമില്ലല്ലോ’ -അദ്ദേഹം പറഞ്ഞു.

‘ഞാൻ സുധാകരനെ ചെറ്റ എന്ന് വിളിക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ, ഞാൻ വിളിച്ചിട്ടില്ല. ഞാൻ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് എന്താ? ചെറ്റത്തരമാണ്, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് പറഞ്ഞത്. ഈ ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്രമാത്രം അശ്ലീലമായി മാറിയത്, അല്ലെങ്കിൽ അൺപാർലിമെന്ററി ആയത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ വളരെ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വാചകമുണ്ട്, നിങ്ങളുടെ മുമ്പിലും കേരളത്തിൽ ആകെയും അത് പറഞ്ഞിട്ടുണ്ടാകും. ‘ചില്ലറ വോട്ടിനും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ’ എന്ന്. അതിന്റെ അർത്ഥം ഞങ്ങൾ എല്ലാവരും ചെറ്റകളാണ് എന്നാണോ? ഞങ്ങളെ പറ്റി പറയുമ്പോൾ പറയുന്നതാണത്. എത്രയോ കാലമായി, ദശാബ്ദങ്ങളായി ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വാചകമാണത്.

ഇത് സാധാരണ പറയുന്നല്ലേ? ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരം എന്ന് തന്നെ പറയില്ലേ? അതല്ലേ ഉണ്ടായത്? അതിന്റെ അർഥം അയാളെ ചെറ്റ എന്ന് വിളിച്ചു എന്നാണോ? അയാളുടെ പേര് മാറ്റി വിളിച്ചു എന്നാണോ? അയാളെ വ്യക്തിപരമായിട്ട് എന്തെങ്കിലും അങ്ങനെ പേരെടുത്തുകൊണ്ട് ആക്ഷേപിക്കുന്ന നില ഉണ്ടായോ?. വഞ്ചന കാണിച്ചു എന്ന് പറയുമ്പോൾ, വഞ്ചകൻ- വർഗവഞ്ചകൻ എന്ന് പറയുമ്പോൾ എന്താ അതിന്റെ അർഥം? അതൊക്കെ നിലപാടുകളുടെ ഭാഗമായി പറയുന്ന കാര്യമല്ലേ. സ്വാഭാവികമായിട്ട് പറയില്ലേ. അത്രയേ അതിനെ കാണേണ്ടതുള്ളൂ.

ഇതെന്തോ പറയാൻ പാടില്ലാത്ത ഒരു കാര്യമാണോ? ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞ ഒരു കാര്യമാണത്. കേരളത്തിൽ അങ്ങനെ പറയാത്ത ഒരു വാചകമാണോ അത്? ആവർത്തിച്ച് ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമല്ലേ? പിണറായി വിജയന്റെ നാക്ക് വളരെ മോശമായി പോയിരിക്കുന്നു എന്ന് ചിത്രീകരിക്കാൻ നോക്കിയിട്ട് കാര്യമില്ലല്ലോ’ -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G SudhakaranCPMPinarayi Vijayanunparliamentary word
News Summary - pinarayi vijayan against g sudhakaran
Next Story