പ്രതിപക്ഷ നേതാവിന് വ്യക്തത വരുത്താൻ താൻ അശക്തൻ -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രതിപക്ഷനേതാവിന് വ്യക്തത വരുത്താൻ താൻ അശക്തനാണെന്നും ഒരുകാലത്തും വ്യക്തതയുണ്ടാകില്ലെന്ന് തീരുമാനിച്ച് മുന്നോട്ടുപോകുകയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ആശയവിനിമയമില്ലെന്നും ഇതിൽ വ്യക്തതയില്ലെന്നുമുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇവരുടെ ചോദ്യങ്ങൾക്ക് വ്യക്തത വരുത്താനല്ല താൻ ശ്രമിക്കുന്നത്. നാട്ടിലെ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് തെൻറ ശ്രമം.
പ്രതിപക്ഷത്തിന് തിരിച്ചടിയുണ്ടാകുന്നത് നോക്കി നടക്കുകയല്ല തങ്ങൾ. നാടിനുവേണ്ടിയുള്ള കാര്യങ്ങളാണ് സർക്കാർ ചെയ്യുന്നത്. അതിന് ഹൈകോടതി ഉൾപ്പെടെ നിയമസംവിധാനത്തിെൻറ അംഗീകാരം ലഭിക്കുന്നതായി മാത്രം കോടതി വിധികളെ കണ്ടാൽ മതി. പ്രവാസികളെ സംബന്ധിച്ച് മുഖ്യമന്ത്രിയെന്ന നിലക്ക് തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരെൻറ ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന പണം ധൂർത്തടിക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷനേതാവിെൻറ ആക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ഇത്തരം ആരോപണങ്ങൾക്കൊന്നും മറുപടി പറയാനല്ല താനിപ്പോൾ ഇരിക്കുന്നത്. ഇത്തരം ആരോപണങ്ങളൊന്നും നാട്ടിൽ വിലേപ്പാവില്ലെന്ന് അത് പറയുന്നവർ മനസ്സിലാക്കിയാൽ നല്ലതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പൊലീസ് ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചത് തെൻറ ശ്രദ്ധയിൽപെട്ടിട്ടില്ല. അമേരിക്ക പോലുള്ള രാജ്യങ്ങളിൽനിന്നുള്ള മലയാളികൾ മറ്റ് രാജ്യങ്ങളിൽ ഇറങ്ങിയാൽ അവരെ നാട്ടിലെത്തിക്കാൻ എന്തുചെയ്യുമെന്ന് തനിക്ക് പറയാനാകില്ല, അക്കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാറാണ്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. അതിെൻറ തുടക്കമാണ് ഡൽഹിയിലുള്ളവരുടെ കാര്യത്തിൽ ചെയ്യുന്നത്.
അധ്യയനം ആരംഭിക്കൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടപടികൾ ആരംഭിക്കേണ്ടതുണ്ട്. അതിനുള്ള നടപടികൾ അവർ കൈക്കൊള്ളും. എന്നാൽ, ഇൗ വിദ്യാലയങ്ങളിലെ ജീവനക്കാർക്ക് കൃത്യമായി വേതനം നൽകണമെന്നാണ് സർക്കാർ നിലപാട്. അധ്യയനം ആരംഭിക്കുന്നതിനുമുമ്പ് കുട്ടികൾക്ക് അച്ചടിച്ച പുസ്തകം ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും. ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളെ നാട്ടിലെത്തിക്കാൻ കെ.എസ്.ആർ.ടി.സി സംവിധാനം ഉപയോഗിക്കുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ല. ഒാരോ സംസ്ഥാനങ്ങളിലുമുള്ളവരെ കൊണ്ടുവരാൻ കേരളം വിചാരിച്ചാൽ മാത്രം കഴിയില്ല. അതത് സംസ്ഥാനങ്ങൾ കൂടി ഇതിന് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി കുട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.