Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം അനുകൂല...

സി.പി.എം അനുകൂല അധ്യാപക സംഘടനകൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

text_fields
bookmark_border
സി.പി.എം അനുകൂല അധ്യാപക സംഘടനകൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സി.പി.എം അനുകൂല കോളജ്​ അധ്യാപക സംഘടനകളായ എ.കെ.പി.സി.ടി.എക്കും എ.കെ.ജി.സി.ടിക്കുമെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നു എന്ന സംഘടനകളുടെ സംയുക്ത പ്രസ്താവനയാണ്​ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്​. 

പ്രസ്​താവന അവിവേകമാണെന്ന്​ ​പ്രതിവാരസംവാദപരിപാടിയായ നാം മുന്നോട്ടിൽ മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവാദപ്പെട്ട സംഘടനക്ക് എങ്ങനെ ഇത്തരമൊരു പ്രസ്താവന നടത്താനായെന്നും ഇതിൽ  ആശ്ചര്യം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം, അതിന്മേൽ വല്ലാതെ വികാരം കൊള്ളരുത്. അത് ഉയർത്തി വല്ലാതെ വെച്ചടിക്കുകയാണ്. കേരളത്തി​​​െൻറ ഗുണങ്ങളെപ്പറ്റി നല്ല അഭിപ്രായം ഉള്ളപ്പോഴാണ് ഈ പറച്ചിൽ. ഗുണങ്ങളുടെ എല്ലാ ആനുകൂല്യവും പറ്റുന്നവരാണ് ഈ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂൺ ഒന്നിന്​ കോളജ്​ തുറന്ന്​ ഒാൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പി​​​െൻറ ഉത്തരവിനെതിരെയായിരുന്നു സംഘടനകളുടെ സംയുക്ത പ്രസ്​താവന. ​ഉത്തരവി​​​െൻറ മറവിൽ കോളജുകളുടെ പ്രവർത്തനസമയം രാവിലെ എട്ടര മുതൽ ഉച്ചക്ക്​ ഒന്നര വരെയാക്കി ഉച്ച കഴിഞ്ഞുള്ള സമയം ഒാൺലൈൻ മൂക്​ കോഴ്​സുകളിലൂടെ വിദ്യാർഥികളെ കച്ചവട ശക്തികൾക്ക്​ വിട്ടുകൊടുക്കുകയാണെന്ന്​ സംഘടനകൾ ആരോപിച്ചിരുന്നു. തുഗ്ലക്​ പരിഷ്​കാരം നടപ്പാക്കുന്നതിൽ നിന്ന്​ സർക്കാർ പിന്മാറണമെന്നും പ്രസ്​താവനയിൽ ആവശ്യപ്പെട്ടിരുന്നു. കോളജ്​ അധ്യാപകരുടെ ജോലിഭാരത്തിൽ മാറ്റം വരുത്തിയ ഉത്തരവിനെതിരെയും സംഘടനകൾ രംഗത്തുവന്നിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsakgctPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - pinarayi vijayan against akgct malayalam news
Next Story