പൊലീസ് സ്റ്റേഷനിൽ വരുന്നവരെ കാത്തുനിർത്തരുത് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഓണ്‍ലൈന്‍ പരാതികള്‍ക്ക് രസീത് നല്‍കണമെന്നും പൊലീസ് സ്റ്റേഷനില്‍ വരുന്നവർ ഏറെ സമയം കാത്തിരിക്കുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
പൊലീസ് ആസ്ഥാനത്ത് ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു ഇക്കാര്യം നിർദേശിച്ചത്. പല സ്റ്റേഷനുകളിലും ഇ-മെയില്‍ പരാതികള്‍ക്ക് പരിഹാരം ഉണ്ടാകുന്നില്ലെന്ന പരാതിയുണ്ട്. രസീത് നല്‍കാനുള്ള ചുമതല സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ക്ക് നല്‍കണം. എഫ്.ഐ.ആറിെൻറ പകര്‍പ്പും അന്വേഷണ പുരോഗതിയും പരാതിക്കാര്‍ക്ക് നല്‍കണം. നിയമപരമായ പരിമിതികള്‍ മൂലം നടപടി സ്വീകരിക്കാനാകാത്ത പരാതികളില്‍ അക്കാര്യം ചൂണ്ടിക്കാട്ടി മറുപടി നല്‍കണം. സൈബര്‍ കുറ്റകൃത്യം തടയുന്നതിെൻറ ഭാഗമായി സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന് രൂപവത്കരിക്കും.
പൊലീസ് സ്റ്റേഷനില്‍ വരുന്നവരോടുള്ള ഭാഷയും പെരുമാറ്റവും അങ്ങേയറ്റം മാന്യതയോടെയും സഹായ മനസ്കതയോടെയും ആയിരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. പരാതികള്‍ നേരിട്ട് കേള്‍ക്കണം. കീഴുദ്യോഗസ്ഥരുടെ പരാതികൾ മനസ്സിലാക്കാന്‍ ജില്ല െപാലീസ് മേധാവിമാര്‍ ശ്രദ്ധിക്കണം. ഡ്യൂട്ടി, പാര്‍പ്പിടം, മെഡിക്കല്‍ റീ ഇംബേഴ്സ്മെൻറ്, യാത്രാബത്ത, സാമ്പത്തികകാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ അനുഭാവപൂര്‍വം കേള്‍ക്കണം. പ്രണയനൈരാശ്യം മൂലമുള്ള അതിക്രമം തടയാന്‍ ശക്തമായ നടപടി വേണം. ഇരകളുടെ സുരക്ഷ ഉറപ്പാക്കണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങള്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ അന്വേഷിക്കണം.
ഇത്തരം കേസുകള്‍ പ്രതിമാസ യോഗത്തില്‍ ജില്ല പൊലീസ് മേധാവിമാര്‍ പ്രത്യേകം അവലോകനം ചെയ്യണം.90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാകാത്ത കേസുകൾ പ്രത്യേകം അവലോകനം ചെയ്ത് കാരണം ഡി.ഐ.ജിമാരെ ബോധ്യപ്പെടുത്തണം. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കണം.കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ അടിയന്തര നടപടി സ്വീകരിക്കണം -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

