ഡ്രൈവറെ മർദിച്ച സംഭവം: അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പിയുെട മകൾ െപാലീസ് ഡ്രൈവറെ മർദിച്ച സംഭവം അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതീവ ഗുരുതരമായാണ് സർക്കാർ സംഭവത്തെ കാണുന്നത്. എത്ര ഉന്നതനായാലും കർശന നടപടി ഉണ്ടാകും. കേരളത്തിെൻറ തനിമ മനസിലാക്കി പെരുമാറാൻ പൊലീസ് ഉദ്യോഗസ്ഥർ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എ.ഡി.ജി.പി സുധേഷ് കുമാറിെൻറ മകൾ മർദിച്ചുവെന്നാണ് പൊലീസ് ഡ്രൈവർ ഗവാസ്കർ പരാതി നൽകിയത്.സുധേഷ് കുമാറിെൻറ വീട്ടിലെ നായയെ വരെ ക്യാമ്പിലെ പൊലീസുകാരെ കൊണ്ടാണ് കുളിപ്പിക്കുന്നത്. ഭാര്യയും മകളും പൊലീസുകാരെ അടിമകളായാണ് കാണുന്നത്. കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നുവെന്നും തന്നെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്നും ഗവാസ്കർ പറഞ്ഞിരുന്നു. എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ പരാതിയില്‍ ഗവാസ്കറിനെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
