തെൻറ വാദങ്ങൾ പിണറായി അംഗീകരിച്ചു -കെ. സുധാകരൻ എം.പി
text_fieldsകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള 'ചെത്തുകാരെൻറ മകനാണെന്ന' വിവാദ പരാമർശത്തിൽ പ്രതികരണവുമായി കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ പറഞ്ഞ കാര്യങ്ങൾ പിണറായി അംഗീകരിച്ചെന്നാണ് കരുതുന്നത്. എന്നാൽ എതിരാളിയെ വിമർശിച്ചപ്പോൾ സ്വന്തം പാർട്ടി നേതാക്കൾ തള്ളിപ്പറഞ്ഞപ്പോൾ വേദനയുണ്ടായി. എന്നാൽ, പാർട്ടി പിന്നീട് ഇത് തിരുത്തിയപ്പോൾ സന്തോഷമുണ്ടായി.
കെ.പി.സി.സി പദവി മാത്രം ലക്ഷ്യം െവച്ചല്ല താൻ പ്രവർത്തിക്കുന്നത്. മുല്ലപ്പള്ളിയെ കുറിച്ച് ആർക്കും ഇപ്പോൾ പരാതിയില്ല. സംഘടനാ തെരഞ്ഞെടുപ്പ് നടക്കാത്തത് കോൺഗ്രസിന്‍റെ ദുരന്തമാണ്.
ശബരിമല കരട് യു.ഡി.എഫ് പുറത്തിറക്കിയത് ഭക്തജനങ്ങൾക്ക് പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ്. ഭരണഘടനക്ക് ഇടപെടാൻ ഭക്തി പൊതു വിഷയമല്ല. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ എന്ത് ചെയ്യുമെന്നത് ജനം സ്വാഭാവികമായി ചോദിക്കുന്ന കാര്യമാണ്. അതിനുള്ള മറുപടിയാണ് കരട് പത്രികയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

