യു.എ.ഇ സന്ദർശനം: പുരോഗതിയുടെ തടസ്സങ്ങൾ മടികടക്കാൻ ഊർജം ലഭിച്ചു -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുരോഗതിക്കുള്ള തടസ്സങ്ങള്‍ മറികടക്കാൻ സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് വലിയ ഊര്‍ജമാണ് യു.എ.ഇ സന്ദർശനത്തിൽ ലഭിച്ച പ്രതികരണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളാണ് ഇതിന് ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നതെന്നും ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദുബൈ എക്സ്പോയിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം സ്വീകരണം നൽകി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, എമിറേറ്റ്സ് എയര്‍ലൈന്‍സ് ഗ്രൂപ് ചെയര്‍മാനും ദുബൈ സിവില്‍ ഏവിയേഷന്‍ പ്രസിഡന്റുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം എന്നിവരും ഒപ്പമുണ്ടായിരുന്നു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു.
യു.എ.ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി, അബൂദബി രാജകുടുംബാംഗവും യു.എ.ഇ ക്യാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്, ശൈഖ് നഹ്യാന്റെ മകനും യു.എ.ഇ വിദേശകാര്യ സഹമന്ത്രിയുമായ ശൈഖ് ഷഖ്ബൂത്ത് ബിന്‍ നഹ്യാന് അല്‍ നഹ്യാന് എന്നിവരുമായും കൂടിക്കാഴ്ച നടത്തി. വാണിജ്യ വ്യവസായരംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബൂദബി ചേംബറിന്റെ ഉന്നതതല സംഘം കോവിഡ് വ്യാപനം കുറഞ്ഞശേഷം കേരളം സന്ദര്‍ശിക്കും.
കേരളത്തില്‍ വ്യവസായമേഖലയില്‍ നിക്ഷേപം നടത്തുന്നതിന് എല്ലാ പിന്തുണയും യു.എ.ഇയിലെ വിവിധ വ്യവസായികള്‍ വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

