Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.പി.ആർ ഏറ്റവും കൂടുതൽ മലപ്പുറത്ത്, 17 ശതമാനം -മുഖ്യമന്ത്രി

text_fields
bookmark_border
ടി.പി.ആർ ഏറ്റവും കൂടുതൽ മലപ്പുറത്ത്, 17 ശതമാനം -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: 12.1 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ സംസ്ഥാനത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 11ജില്ലകളിലും 10 ശതമാനത്തിന് മുകളിലാണ് ടി.പി.ആർ. മലപ്പുറത്താണ് ടി.പി.ആർ ഏറ്റവും കൂടുതൽ, 17 ശതമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജില്ലകളിൽ പൊതുവിൽ കാര്യങ്ങൾ ഫലപ്രദമായി നീങ്ങുന്നുണ്ടെന്നും കോൺടാക്റ്റ് ട്രേസിങ്, ടെസ്റ്റിങ് എന്നിവക്കൊപ്പം വാക്സിനേഷനും ഒന്നിച്ച് നീക്കാനാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എ, ബി വിഭാഗങ്ങളിലെ പ്രദേശങ്ങളിൽ സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രമാണെന്നും ബാക്കിയുള്ള ജീവനക്കാർ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത്​ ഇന്ന് 17,518​ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,28,489 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണിത്. 132 പേരുടെ മരണമാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story