Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദ വനിതയുമായി...

വിവാദ വനിതയുമായി ബന്ധമില്ല; ഉപ്പുതിന്നവർ വെള്ളം കുടിക്ക​ട്ടെ -മുഖ്യമന്ത്രി

text_fields
bookmark_border
വിവാദ വനിതയുമായി ബന്ധമില്ല; ഉപ്പുതിന്നവർ വെള്ളം കുടിക്ക​ട്ടെ -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സംസ്​ഥാനത്തെ ഞെട്ടിച്ച സ്വർണക്കടത്തു കേസിൽ പ്രതിസ്​ഥാനത്തുള്ള വിവാദ വനിതക്ക്​ മുഖ്യമന്ത്രിയുടെ ഓഫിസുമായും ​െഎ.ടി വകുപ്പുമായും ബന്ധമില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളം വഴി നടന്ന കള്ളക്കടത്ത്​ കേസിൽ ഏത്​ അന്വേഷണ ഏജൻസിയുമായും സംസ്​ഥാന സർക്കാർ സഹകരിക്കുമെന്നും കേന്ദ്രസർക്കാറാണ്​ ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചു. 

കേന്ദ്രത്തിനു കീഴിലുള്ള വിമാനത്താവളത്തിൽ നടന്ന കള്ളക്കടത്ത്​ സംസ്​ഥാന സർക്കാറുമായി എങ്ങനെ ബന്ധപ്പെടും. അവിടെ നടക്കുന്ന അപാകതകൾ പരിഹരിക്കാൻ സംവിധാനങ്ങളുണ്ട്​. അതി​​​​െൻറ പൂർണ ഉത്തരവാദിത്തം കേന്ദ്രസർക്കാറിനാണ്​. കള്ളക്കടത്ത്​ തടയാനാണ്​ കസ്​റ്റംസ്​ ഫോഴ്​സ്​ പ്രവർത്തിക്കുന്നത്​. 

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം:

ഇപ്പോൾ നടക്കുന്ന കള്ളക്കടത്ത്​ കേസ്​ സംസ്​ഥാന സർക്കാറുമായി എങ്ങനെയാണ്​ ബന്ധപ്പെടുക? ഈ പാർസൽ സംസ്​ഥാന സർക്കാർ ഏജൻസിക്കാണോ വന്നത്​? ഇത്​ വന്നത്​ യു.എ.ഇ കോൺസുലേറ്റിനാണ്​. യു.എ.ഇ കോൺസുലേറ്റിൻെറ അധികാരപത്രവുമായാണ്​ പാർസൽ വാങ്ങാൻ ആളുകൾ പോയത്​. സംസ്​ഥാന സർക്കാറിന്​ ഇതിൽ ഒരു റോളുമില്ല. നിങ്ങളെ പോലെ കേട്ട വിവരം മാത്രമേ സർക്കാറിനും ഉള്ളൂ -മുഖ്യമന്ത്രി പറഞ്ഞു. 

രാജ്യത്തുള്ള എല്ലാ വിമാനത്താവളവും കേന്ദ്ര സർക്കാറിന്​ കീഴിലാണ്​. അവിടെ കാര്യങ്ങൾ നടത്താൻ കേന്ദ്രസർക്കാർ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്​. ഒരു സംസ്​ഥാനത്തെ സർക്കാറിനും അതിൽ  ഒന്നും ചെയ്യാനാവില്ല. പൂർണ ഉത്തരവാദിത്തം കേന്ദ്രസർക്കാറിനാണ്​. കള്ളക്കടത്ത്​ കാലങ്ങളായി നടക്കാറുണ്ട്.​ ഇത്​ തടയാനാണ്​ കസ്​റ്റംസ്​ സംവിധാനം. അവർ ഫലപ്രദമായി ഇടപെടുന്നുണ്ട് -അദ്ദേഹം പറഞ്ഞു.

‘വിവാദ വനിതയുടെ നിയമനം പ്ലേസ്​മ​​െൻറ്​​ ഏജൻസി വഴി’

കേസിൽ പ്രതിയാക്കപ്പെട്ട ​വിവാദ വനിതക്ക്​​ ഐ.ടി വകുപ്പുമായി നേരിട്ട്​ ബന്ധമില്ല. ചില പ്രൊജക്​ടുകളുടെ പ്രവർത്തനങ്ങൾ അവർ ​ചെയ്യുക മാത്രമായിരുന്നു. ഇവരെ ജോലിക്കെടുത്തത്​ പ്ലേസ്​മ​​​െൻറ്​ ഏജൻസി വഴിയാണ്​. താൽക്കാലിക നിയമനം അസ്വാഭാവിക കാര്യമല്ല. മുമ്പും ഇത്തരം നിയമനം നടക്കാറുണ്ട്​.

വിവാദ വനിതയുടെ പഴയ നിയമനത്തിൽ സർക്കാറിന്​ പങ്കില്ല. ഇവർക്ക്​ സംസ്​ഥാന സർക്കാറുമായി നേരിട്ട്​ ബന്ധമില്ല. ഏജൻസിക്ക്​ നൽകിയ പ്രവർത്തന പരിചയ സർട്ടിഫിക്കറ്റിൽ ഉള്ളത്​​ യു.എ.ഇ കോൺസുലേറ്റിലും എയർ ഇന്ത്യ സാറ്റിലും ജോലി ചെയ്​ത കാര്യമാണ്​.  യു.എ.ഇ കോൺസുലേറ്റിലെ നിയമനവും എയർ ഇന്ത്യാ സാറ്റ്​സിലെ നിയമനവും സർക്കാർ അറിവോടെയല്ലല്ലോ. ഈ നിയമനം ഏതെങ്കിലും ശുപാർശയുടെ പുറത്താണോ എന്ന്​ അന്വേഷിച്ച്​ കണ്ടെത്തണം. 

സ്വർണക്കടത്ത്​ നടന്നു എന്നത്​ ശരി. പിടികൂടി എന്നതും ശരി. എന്നാൽ, കേരള സർക്കാറുമായി ബന്ധപ്പെട്ട്​ ഒരു തട്ടിപ്പും ഈ വിവാദ വനിതയുടെ നേതൃത്വത്തിൽ നടന്നിട്ടില്ല. സർക്കാർ പ്രോജക്​ടിൽ ഒരു തട്ടിപ്പും നടന്നിട്ടില്ല.

‘അന്വേഷണത്തിന്​ എല്ലാ സഹകരണവും സർക്കാർ നൽകും’

കേന്ദ്രസർക്കാറാണ്​ സ്വർണക്കടത്ത്​ കേസിൽ അന്വേഷണം നടത്തേണ്ടത്​. അതിന്​​ എല്ലാ സഹകരണവും സർക്കാർ നൽകും. ഈ സർക്കാറിൻെറ നാലുവർഷ ഭരണത്തിൽ ഒരു കുറ്റവാളികളെയും സംരക്ഷിക്കുന്ന നിലപാട്​ സ്വീകരിച്ചിട്ടില്ല. 

ഈ വിവാദ വനിതയുടെ മുൻകാല ജോലിയുമായി ബന്ധപ്പെട്ട ഒരു കേസിൽ ഹൈകോടതിയിൽ സർക്കാർ സത്യവാങ്​മൂലം നൽകിയത്,​ ആ കേസിൽ ഇവരെ പ്രതിചേർക്കാം എന്നാണ്​. മുഖ്യമന്ത്രിയുടെ ഓഫിസിനെ കുറിച്ച്​ ഒരു​ മാന്യദേഹം പറഞ്ഞ ആരോപണം മാധ്യമങ്ങൾ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഒാഫിസിനെക്കുറിച്ച്​ പറഞ്ഞ കാര്യങ്ങളുടെ മെറിറ്റ്​ ആരും അന്വേഷിച്ചില്ല. 

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന്​ ആരും വിളി​ച്ചില്ലെന്ന്​ കസ്​റ്റംസ്​ പറഞ്ഞതോടെ എല്ലാ കെട്ടുകഥകളും പൊളിഞ്ഞില്ലേ... നുണക്കഥകൾക്ക്​  അത്രയേ ആയുസ്സുള്ളൂ.


‘‘ഇതിനേക്കാൾ അപ്പുറമുള്ള പലതും ഞാൻ കണ്ടിട്ടുണ്ട്​’’

ആരോപണങ്ങളെ കുറിച്ച്​ വേവലാതിയില്ല.  ഇതൊന്നും പരിചയമില്ലാത്ത കാര്യമല്ലാത്തത്​ കൊണ്ട്​ എനിക്ക്​ വേവലാതി ഇല്ല. ഇതിനേക്കാൾ അപ്പുറമുള്ള പലതും ഞാൻ കണ്ടിട്ടുണ്ട്​. വിവാദത്തിന്​ ഇരയായ വനിതയുമായി ബന്ധപ്പെട്ട​ വിവാദത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ ശിവശങ്കറിൻെറ 
പേര്​ പരാമർശിക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ സ്​ഥാനത്ത്​ നിന്ന്​ പുറത്താക്കി. അതിനർഥം അദ്ദേഹത്തിന്​ ഇതിൽ നിയമപരമായ പങ്കുണ്ടെന്നല്ല. ആരോപണവിധേയൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ വേണ്ട എന്ന നിലയിലാണ്​. ഇങ്ങനൊരു നിലപാട്​ യു.ഡി.എഫിന്​ സ്വീകരിക്കാൻ പറ്റുമോ?
ചിന്തിക്കാൻ പറ്റുമോ..

തിര​െഞ്ഞെടുപ്പിന്​ മാസങ്ങളേ ഉള്ളൂ. അതിന്​ വേണ്ടി പുകമറ സൃഷ്​ടിക്കുകയാണ്​ പലരും. ഉപ്പുതിന്നവരാരാണോ..അവർ വെള്ളം കുടിക്ക​ട്ടെ. 

സംസ്​ഥാന സർക്കാറിൻെറ ശ​ുപാർശയിലല്ല അവർ കോൺസുലേറ്റിലും എയർ ഇന്ത്യാ സാറ്റ്​സിലും എത്തിയത്​. അതിന്​ ശുപാർശ ചെയ്​തവരാരാണ്​ എന്നത്​ അന്വേഷിച്ചു പുറത്തുവര​െട്ട. ഇപ്പോ പ്രതിപക്ഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്​. ഏതന്വേഷണവും സംസ്​ഥാന സർക്കാർ സ്വാഗതം ചെയ്യുന്നു. ഏത്​ ഏജൻസി അന്വേഷിക്കുന്നതിനും ഒരു തടസ്സവുമില്ല. ആരന്വേഷിക്കണമെന്ന്​ കേന്ദ്രമാണ്​ തീരുമാനിക്കേണ്ടത്​. 

യു.എ.ഇ കോൺസുലേറ്റ്​ നടത്തിയ ഒരു ഇഫ്​താർ പാർട്ടിയിൽ പ​​ങ്കെടുത്ത ദൃശ്യവുമായി മറ്റൊരുദൃശ്യം കൂട്ടിച്ചേർത്ത്​  മുഖ്യമന്ത്രിയോട്​ സ്വകാര്യം പറയുന്ന തായി ഒരു ചാനൽ വാർത്ത പ്രചരിപ്പിച്ചു. അതിനെതിരെ നിയമ നടപടി എടുക്കും. 

‘‘നിങ്ങളെ പോലെയാണ്​​ എല്ലാവരും എന്നാണോ കരുതിയത്​?’’
പ്രതിപക്ഷ നേതാക്കളും ബി.ജെ.പി നേതാവും എന്താ കരുതിയത്​? നിങ്ങളെ പോലെയാണ്​​ എല്ലാവരും എന്നാണോ? അവർക്ക്​ പല പഴയ കഥകളും ഓർമ വരുന്നുണ്ടാകും അല്ലേ? ഇതിനെ സോളാറിനോട്​ താരതമ്യ​പ്പെടുത്താനാണ്​ ചിലർ ശ്രമിക്കുന്നത്​. ആ കാര്യം മനിസിലിരിക്ക​ട്ടെ. ദുർഗന്ധം വമിക്കുന്ന ചളിയിൽ മുങ്ങിയവർക്ക്​ എല്ലാവരും അത്തരം ചളിയിൽ മുങ്ങാൻ ആഗ്രഹമുണ്ടാകം. ഞങ്ങൾ അത്തരം കളരിയിലല്ല വളർന്നത്​ -മുഖ്യമന്ത്രി പറഞ്ഞു.

 

LATEST VIDEOS

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressgold smugglingPinarayi VijayanPinarayi Vijayan
News Summary - pinarayi vijayan about swapna suresh case
Next Story