Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ന്യൂനപക്ഷ സ്കോളർഷിപ്: 'ഇപ്പോൾ കിട്ടുന്നവർക്ക് ഒരുകുറവും വരില്ല' - മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: സച്ചാർ കമീഷൻ, പാലോളി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ സ്കോളർഷിപ് പദ്ധതി ജനസംഖ്യാനുപാതിമായി പുനഃക്രമീകരിച്ച സർക്കാർ തീരുമാനത്തെ വിശദീകരിച്ചും ന്യായീകരിച്ചും മുഖ്യമന്ത്രി. ഇേപ്പാൾ കിട്ടുന്ന വിഭാഗങ്ങൾക്ക് കുറവ് വരുത്താതെയാണ് പരാതി ഉന്നയിച്ച വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ അനുവദിച്ചതെന്നും ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും വാർത്തസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവർക്കും സന്തോഷിക്കാനുള്ള കാര്യമാണ് സർക്കാർ ചെയ്തത്. അതുകൊണ്ടാണ് പ്രതിപക്ഷനേതാവിന് വരെ ആദ്യഘട്ടത്തിൽ പിന്തുണച്ച് സംസാരിക്കാൻ തോന്നിയത്. ആ സംസാരം മാറ്റുന്നതിനുള്ള സമ്മർദം ലീഗിെൻറ ഭാഗത്തുനിന്ന് പിന്നീട് വരികയായിരുെന്നന്നും അത് ശരിയായ രീതിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

