മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്ക്കാരം ഇപ്പോഴെങ്കിലും നൽകിയത് സന്തോഷകരം -മുഖ്യമന്ത്രി
text_fieldsമമ്മൂട്ടിയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിക്കുന്നു. മന്ത്രി വി. ശിവൻകുട്ടി സമീപം (photo: വൈ.ആർ. വിപിൻദാസ്)
തിരുവനന്തപുരം: മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ച സന്തോഷത്തിൽ മന്ത്രിസഭക്ക് ഇപ്പോഴെങ്കിലും പങ്കുചേരാൻ കഴിഞ്ഞല്ലോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഞങ്ങൾ കുറേ വർഷങ്ങളായി ഈ ശിപാർശ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴെങ്കിലും നൽകിയത് സന്തോഷകരമാണ്. എല്ലാത്തിനും അതിന്റേതായ കാലമുണ്ടല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പല തലമുറകളോട് പൊരുതിയാണ് മമ്മൂട്ടി അഭിനയ രംഗത്ത് നിലനിൽക്കുന്നത്. ഓരോ കഥാപാത്രവും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഭാവ പകർച്ചയോടെയാണ് വിസ്മയിപ്പിക്കുന്നത്. ഓരോ സിനിമ ചെയ്യുമ്പോഴും നാലര ദശകമായി 400ഓളം സിനിമകളിലായി പരിചയമുള്ള മമ്മൂട്ടി ആകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വയം പുതുക്കുന്ന നടന ശരീരമാണ് മമ്മൂട്ടിയുടേത്. സിനിമക്കും അഭിനയ കലക്കും സ്വന്തം ജീവിതം തന്നെ സമർപ്പിച്ച മാതൃകയാണ് മമ്മൂട്ടിയെന്നും പിണറായി വിജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

