വർഗീയ പ്രതിരോധം ധാർഷ്ട്യമെങ്കിൽ ഇനിയും ആവർത്തിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വർഗീയ ശക്തികളെ പ്രതിരോധിക്കുന്നത് ധാർഷ്ട്യമാണെങ്കിൽ ഇനിയും ആവർത്തിക്കുമെന്ന് മുഖ്യമന് ത്രി പിണറായി വിജയൻ. തന്നിൽ അർപ്പിതമായ ഉത്തരവാദിത്തം വെച്ച് വർഗീയശക്തികളെ പ്രതിരോധിക്കുന്നതിന് മുന്നിൽ ന ിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയവേയാണ് ശൈലി മാറ്റണമെന്ന ആവശ്യത്തോട് പരോക്ഷമായി പ്രതികരിച്ചത്.
‘നാടിെൻറ പൊതു അന്തരീക്ഷം മാറ്റാനും മതനിരപേക്ഷതക്ക് പോറലേൽപിക്കാനും ശ്രമമുണ്ടായി. വർഗീയശക്തികൾ ഇളകിയാടി വരുകയായിരുന്നു. അവർക്ക് വിധേയെപ്പട്ട് പഞ്ചപുച്ഛമടക്കി നിൽക്കുന്ന സർക്കാറായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. ആ ദുരുപദിഷ്ട നീക്കത്തെ ശക്തമായി പ്രതിരോധിച്ചു. അത് ധാർഷ്ട്യമാണെങ്കിൽ ഇനിയും ആവർത്തിക്കും. കേരളത്തെ വർഗീയക്കളമാക്കി മാറ്റാനുള്ള ശ്രമത്തെ പ്രതിരോധിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. അതിന് ഞങ്ങളോടൊപ്പം അണിനിരന്ന എല്ലാവരോടും നന്ദിയുണ്ട്. നവോത്ഥാനമൂല്യം തകർക്കാൻ നീക്കമുണ്ടായാൽ കൂടുതൽ ശക്തിയോടെ പ്രതിരോധിക്കും. നവോത്ഥാന സംരക്ഷണ പ്രവർത്തനം ഇനിയും തുടരും. നവോത്ഥാനമൂല്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കും’ -പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
