ഇനി കോവിഡിനൊപ്പം ജീവിതം; സമ്പൂർണ അടച്ചിടലില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് കേസുകളുടെ എണ്ണവും രോഗസ്ഥിരീകരണ നിരക്കും കുതിച്ചുയരുമ്പോഴും സംസ്ഥാനത്ത് ഇനി പൂർണമായ അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
വാർഡുതല സമിതികൾ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. രണ്ടാം തരംഗത്തിൽ വാർഡുതല സമിതികൾ പ്രവർത്തനത്തിൽ പിന്നോട്ട് പോയെന്നും കോവിഡ് പ്രതിരോധം വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത തദ്ദേശപ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി വിമര്‍ശിച്ചു.വാര്‍ഡുതല സമിതികള്‍ വീണ്ടും സജീവമാക്കണം. പല സ്ഥലങ്ങളിലും നിരീക്ഷണത്തിലിരിക്കേണ്ട പലരും പുറത്തിറങ്ങി നടക്കുകയാണ്. ഇത് കണ്ടെത്താൻ അയല്പക്ക നിരീക്ഷണ സമിതികള്‍ രൂപവത്കരിക്കണം. ക്വാറൻറീൻ ലംഘിക്കുന്നവരിൽനിന്ന് കനത്തപിഴ ഈടാക്കി പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലാക്കണം. ക്വാറൻറീന് ചെലവ് അവരില്‍നിന്ന് ഈടാക്കണം.
സി.എഫ്.എൽ.ടി.സികൾ, ഡൊമിസിലിയറി കേന്ദ്രങ്ങൾ, ആർ.ആർ.ടികൾ തുടങ്ങിയവ ശക്തിപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇവ നടത്താന്‍ സാമ്പത്തിക പ്രയാസമുണ്ടെങ്കില്‍ സര്‍ക്കാര്‍ സഹായിക്കും. കണ്ടെയ്ന്‍മെൻറ് സോണുകളിൽ മരുന്നുകള്‍, അവശ്യസാധനങ്ങള്‍, കോവിഡ് ഇതര രോഗങ്ങള്‍ക്കുള്ള ചികിത്സ എന്നിവ ലഭ്യമാക്കാന്‍ വാര്‍ഡുതല സമിതികള്‍ മുന്‍ഗണന നല്‍കണം.
ആരും പട്ടിണി കിടക്കുന്നില്ലെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ കോവിഡ് രണ്ടാഴ്ചക്കുള്ളില്‍ നിയന്ത്രണത്തിലാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേന വളണ്ടിയര്‍മാര്‍, റസിഡൻസ് അസോസിയേഷനുകൾ എന്നിവരെ ഉള്‍പ്പെടുത്തിയാണ് അയല്പക്ക നിരീക്ഷണ സമിതികള്‍ രൂപവത്കരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

