Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈകോടതി വിധി ലൈഫ് മിഷനെതിരെ ദുഷ്പ്രചരണം നടത്തിയവര്‍ക്കുള്ള മറുപടി -മുഖ്യമന്ത്രി

text_fields
bookmark_border
ഹൈകോടതി വിധി ലൈഫ് മിഷനെതിരെ ദുഷ്പ്രചരണം നടത്തിയവര്‍ക്കുള്ള മറുപടി -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ഹൈകോടതി വിധി ലൈഫ് മിഷനെതിരെ ദുഷ്പ്രചരണങ്ങള്‍ നടത്തിയവര്‍ക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതി സാധാരണ ജനങ്ങള്‍ക്ക് കിടപ്പാടം ഉണ്ടാക്കാനുള്ള മഹത്തായ പദ്ധതിയാണെന്നും അതിനെ തെറ്റായി ചിത്രീകരിക്കാന്‍ ആരും തയാറാവരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണത്തില്‍ ലൈഫ് മിഷനെതിരായ സി.ബി.ഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ വാദങ്ങളെ ശരിവെക്കുന്നതാണ് ഹൈകോടതി ഉത്തരവ്. ലൈഫ് മിഷന്‍ വിദേശ സംഭാവന നേരിട്ട് വാങ്ങിയിട്ടില്ല എന്ന് കോടതിക്ക് ബോധ്യപ്പെട്ടു. വീട് എന്ന സ്വപ്‌നം എത്ര പ്രധാനപ്പെട്ടതാണെന്ന് അത് സ്വന്തമായി യാഥാര്‍ത്ഥ്യമാക്കാന്‍ ശേഷിയില്ലാത്തവര്‍ക്കാണ് ബോധ്യപ്പെടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story