Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘‘സഖാവിൻെറ ജീവിതം...

‘‘സഖാവിൻെറ ജീവിതം കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിന് പ്രചോദനം’’

text_fields
bookmark_border
‘‘സഖാവിൻെറ ജീവിതം കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിന് പ്രചോദനം’’
cancel

തിരുവനന്തപുരം: മുതിർന്ന ​ഇടതുപക്ഷ നേതാവ്​ കെ.ആർ ഗൗരിയമ്മക്ക്​ പിറന്നാൾ ആശംസ നേർന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഗൗരിയമ്മയുടെ 102ാം ജന്മദിനമാണ്​ ഇന്ന്​. 

സഖാവ് കെ.ആർ. ഗൗരിയമ്മയെ മാറ്റി നിർത്തി കേരളത്തിൻെറ രാഷ്ട്രീയ ചരിത്രം എഴുതാൻ സാധ്യമല്ല. കേരളത്തിൻെറ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻെറ വളർച്ചയിലും, അത് നേതൃത്വം നൽകിയ സാമൂഹ്യ വിപ്ലവത്തിലും അനുപമമായ പങ്കാണ് ഗൗരിയമ്മ വഹിച്ചത്. ഭരണരംഗത്ത്​ കേരളത്തെ പുരോഗതിയിലേക്ക്​ നയിച്ച അനവധി സംഭാവനകൾ ഗൗരിയമ്മയുടേതായി ഉണ്ട്. 

സമൂഹ നന്മക്കായി സ്വയമർപ്പിച്ച സഖാവിൻെറ ജീവിതം കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിന് എക്കാലവും പ്രചോദനമാണ്.  സഖാവിന് ഹൃദയപൂർവ്വം ആശംസകളും അഭിവാദ്യങ്ങളും നേരുന്നതായും മുഖ്യമന്ത്രി ഫേസ്​ബുക്കിൽ കുറിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - pinarayi vijayan about kr gouriyamma -kerala news
Next Story