കെ.എം ബഷീറിന്റെ മരണത്തിന് ഉത്തരവാദികൾ രക്ഷപ്പെടില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിെൻറ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നിൽനിന്ന് രക്ഷപ്പെടില്ലെന്നും ഒരു വിട്ടുവീഴ്ചയും അക്കാര്യത്തിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവർത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകർക്കിടയിൽ ശ്രദ്ധേയനായിരുന്നു ബഷീർ. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്. മാധ്യമപ്രവർത്തകരുടെ തൊഴിൽ സാഹചര്യങ്ങളിലെ അപകട പരിരക്ഷ കൂടുതൽ ഉറപ്പാക്കാൻ വേണ്ട നടപടികളെക്കുറിച്ച് സർക്കാർ ആലോചിക്കും. മാധ്യമപ്രവർത്തകർക്കായി നിലവിലുള്ള ഇൻഷുറൻസ് പദ്ധതി വിപുലപ്പെടുത്തുകയും ഏതു സങ്കീർണമായ അപകട ഘട്ടങ്ങളെയും തരണം ചെയ്യാൻ പര്യാപ്തമാകും വിധത്തിലും കുടുംബത്തിെൻറ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലും പുനക്രമീകരിക്കുകയും ചെയ്യും. അതിനാവശ്യമായ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിൽ അറിയിച്ചു.
കെ.എം. ബഷീറിെൻറ മരണവുമായി പൊലീസ് അന്വേഷണത്തില്‍ ഉണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ മുഖംനോക്കാതെ നടപടി വേണം. അടുത്ത കാലത്തുണ്ടായ നിരവധി സംഭവങ്ങളില്‍ പൊലീസിെൻറ വീഴ്ച പ്രകടമായിരുന്നു. ബഷീറിെൻറ കുടുംബത്തിെൻറ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഭാര്യക്ക് സര്‍ക്കാർ ജോലി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ബഷീറിെൻറ മരണത്തോടെ അനാഥമായ കുടുംബത്തിന് ജോലി ഉള്‍പ്പെടെ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
കുറ്റമറ്റ അന്വേഷണം നടത്താനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. എല്ലാ നടപടികളും സ്വീകരിക്കാൻ ട്രാൻസ്പോർട്ട് സെക്രട്ടറിക്കും നിർദേശം നൽകി. ആരെങ്കിലും പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പൊലീസിെൻറ ഭാഗത്തുനിന്ന് വീഴ്ച സംഭവിെച്ചന്ന ആരോപണം പ്രത്യേകം അന്വേഷിക്കണമെന്ന് ഡി.ജി.പിയോട് പറഞ്ഞിട്ടുണ്ടെന്നും ഗതാഗതമന്ത്രി പറഞ്ഞു.
മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിെൻറ അപകട മരണത്തിൽ അന്വേഷണം നടത്തണമെന്നും കുറ്റവാളിക്ക് തക്കശിക്ഷ നൽകണമെന്നും സിറാജ് ദിനപത്രം ചെയർമാനും സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസ് അമാന്തിക്കരുത്. സിറാജ് ദിനപത്രത്തിെൻറ നെടുംതൂണായിരുന്ന കെ.എം. ബഷീറിെൻറ മരണം കനത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
അപകടമരണത്തിന് ഉത്തരവാദികളായവരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ മലപ്പുറത്ത് ആവശ്യപ്പെട്ടു. ദാരുണമായ സംഭവമാണിത്. പ്രതി എത്ര ഉന്നതനായാലും ശിക്ഷ നൽകണം. ബഷീറിെൻറ ആശ്രിതർക്ക് ജോലി നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
