കേരളത്തിൽ പൊലീസിന് ജനസൗഹൃദ മുഖം -മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: കേരളത്തിൽ പൊലീസ് സേനക്ക് ജനസൗഹൃദ മുഖം നൽകാൻ സംസ്ഥാന സർക്കാറിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ വിളിച്ച ആഭ്യന്തര മന്ത്രിമാരുടെ ചിന്താശിബിരത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യ സമൂഹത്തിൽ, കോളനിവാഴ്ചക്കാലത്തു നിന്ന് പൂർണമായും വ്യത്യസ്തമാകണം പൊലീസിന്റെ പങ്ക്.
മനോഭാവത്തിൽ വലിയ മാറ്റം വേണം. പൊലീസ് ജനസൗഹൃദമാകണം. സേവനം ചെയ്യുന്ന പൊലീസ് സേനക്കായി കേരള സർക്കാർ നിരന്തരം ശ്രമിക്കുന്നു. കേരളത്തിൽ എല്ലാ പൊലീസ് സ്റ്റേഷനുകളും ജനമൈത്രി സ്റ്റേഷനുകളാക്കി. പൊതു സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസും പൊതുജനങ്ങളും തുല്യ പങ്കാളികളാണ്. കസ്റ്റഡി പീഡനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുന്നുണ്ട് -മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് വലിയ വെല്ലുവിളിയാണ്. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് യോദ്ധാവ് പദ്ധതി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ നടത്തിപ്പിന് കേന്ദ്രസഹായം വേണം. പ്രകൃതിക്ഷോഭ സാഹചര്യങ്ങൾ നേരിടാൻ പൊലീസ് സേനക്ക് പരിശീലനം നൽകണമെന്നും യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

