Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവർഗസമര ചരിത്രത്തിലെ...

വർഗസമര ചരിത്രത്തിലെ ഉജ്ജ്വല ഏടാണ്​ കർഷക സമരം -മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan
cancel

തിരുവനന്തപുരം: സമത്വപൂർണമായ ലോകനിർമിതിക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാറി​െൻറ മൂന്ന്​ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന്​ പിന്നാലെയായിരുന്നു പ്രതികരണം.

വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരു​ന്നതായും മുഖ്യമന്ത്രി പറഞ്ഞു. 'ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു' -മുഖ്യമന്ത്രി സമുഹമാധ്യമത്തിൽ കുറിച്ചു.

വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി പ്രധാനമ​ന്ത്രി നരേന്ദ്രമോദി അറിയിക്കുകയായിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുന്നതിനിടെയായിരുന്നു പ്രഖ്യാപനം. നിയമം ചിലർക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ്​ നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും ഒരാൾപോലും ബുദ്ധിമുട്ടാതിരിക്കാനാണ്​ സർക്കാറി​െൻറ തീരുമാനമെന്നും മോദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers ProtestPinarayi VijayanPinarayi Vijayan
News Summary - Pinarayi Vijayan About Farmers Protest
Next Story