പൗരത്വ നിയമത്തെക്കുറിച്ച് ആശങ്ക വേണ്ട; കേരളം സുരക്ഷിത കോട്ട –മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കേരളത്തിൽ ആശങ്കവേണ്ടെന്നും സുര ക്ഷിത കോട്ടയിലാണ് കഴിയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തരത്തിലുള്ള ഭ ീഷണിയും കേരളത്തിൽ ചെലവാകില്ലെന്നും കടപ്പുറത്ത് ഭരണഘടന സംരക്ഷണ റാലി ഉദ്ഘാട നം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒന്നിച്ച് മുന്നേറും. എന്നാൽ, വർഗീയശക്തികൾക്കും തീവ്രവാദികൾക്കും ഇതിൽ സ്ഥാനമില്ല. ഇവർ വന്നാൽ മറ്റു വഴിയിലേക്ക് െകാണ്ടുപോകുമെന്നും പിണറായി പറഞ്ഞു. ഇവിടെ ജനിച്ചുവീണവർ ഈ നാടിെൻറ പൗരന്മാരാണ്. പിതാവിെൻറയും പിതാമഹെൻറയും ജനനതീയതിയും സ്ഥലവും പരതി ആരും പുറപ്പെടേണ്ട. നമുക്ക് ആരുടെയും സർട്ടിഫിക്കറ്റിെൻറയും ആവശ്യമില്ല. എല്ലാവരുടെയും കൂടെ സംസ്ഥാന സർക്കാറുണ്ട്. പ്രവാസികൾക്കും ആശങ്ക വേണ്ട. പൗരത്വ ഭേദഗതി നിയമം റദ്ദു ചെയ്യേണ്ടിവരുമെന്നും ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്നും സെൻസസ് മാത്രമേ എടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. അതിനപ്പുറം ഒരു സെൻറീ മീറ്റർ പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യ സമരത്തിൽ പെങ്കടുക്കാത്ത ആർ.എസ്.എസിന് ഇന്ത്യൻ ഭരണഘടനയോട് എന്നും പുച്ഛമാണ്.
ഭരണഘടന സംരക്ഷണ സമിതി നടത്തിയ റാലിയിൽ സമസ്ത സംസ്ഥാന പ്രസിഡൻറ് പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ െക.ടി. ജലീൽ, എ.കെ. ശശീന്ദ്രൻ, എളമരം കരീം എം.പി, പന്ന്യൻ രവീന്ദ്രൻ, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി, ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി, എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂർ, െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബ്, ടി.കെ. അഷ്റഫ്, എം.എൽ.എമാരായ എ. പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി, െക. ദാസൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ പെങ്കടുത്തു. കെ.പി. രാമനുണ്ണി ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലി. കെ.ടി. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
