Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവകേരള നിർമാണം:...

നവകേരള നിർമാണം: പിണറായി​ ഷെയ്ഖ് നഹ്യാൻ ബിൻ സായിദുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
നവകേരള നിർമാണം: പിണറായി​ ഷെയ്ഖ് നഹ്യാൻ ബിൻ സായിദുമായി കൂടിക്കാഴ്​ച നടത്തി
cancel

ദുബൈ: നവകേരള നിർമിതിക്ക് പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന യു.എ.ഇ യാത്ര പുരോഗമിക്കുന്നു. ഇതി​​​​െൻറ ഭാഗമായി സായിദ് ഫൗണ്ടേഷൻ ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദുമായി മുഖ്യമന്ത്രി ചർച്ച നടത്തി.

കേരളത്തിലെ പ്രളയദുരിതകാലത്ത് സായിദ് ഫൗണ്ടേഷൻ നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ പിണറായി, കേരളത്തി​​​​െൻറ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചതായും ഫേസ്​ബുക്ക്​ പോസ്റ്റിൽ മുഖ്യമ​ന്ത്രി അറിയിച്ചു.

ഷെയ്ഖ് നഹ്യാന്‍ ബിന്‍ സായിദ് കേരളത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുവെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നറിയിച്ചതായും മുഖ്യമന്ത്രി കുറിച്ചു. കേരളം സന്ദര്‍ശിക്കാനുള്ള ക്ഷണം ഷെയ്ഖ് നഹ്യാൻ സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabikerala newspinarayi visitmalayalam newsPinarayi Vijayan
News Summary - pinarayi-in-uae-kerala news
Next Story