പിണറായി -സുധാകരൻ ഏറ്റുമുട്ടൽ: ഒന്നുമറിയില്ലെന്ന് മമ്പറം ദിവാകരൻ
text_fieldsമുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ, കെ.പി.സി.സി പ്രസിഡൻറ് െക.സുധാകരൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡൻറ് െക.സുധാകരനും തമ്മിൽ ബ്രണ്ണൻ കോളജ് പഠനകാലത്ത് നടന്നുവെന്ന് പറയുന്ന സംഘട്ടനത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ.
1971ൽ ഞാനും സുധാകരനും ഒന്നിച്ച് ബ്രണ്ണനിൽ പഠിച്ചയാളാണ്. ഞങ്ങളുടെ സീനിയർ ആയിരുന്നു പിണറായി വിജയൻ. അന്ന് കോൺഗ്രസിൽ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു. ഇന്ദിരാ കോൺഗ്രസിനൊപ്പമായിരുന്നു ഞാൻ. സംഘടനാ കോൺഗ്രസിലായിരുന്ന കെ. സുധാകരൻ അന്ന് കെ.എസ്.യു വിരുദ്ധനായിരുന്നു.
പിണറായി വിജയൻ ബ്രണ്ണൻ കോളജിൽ വന്നപ്പോൾ ചവിട്ടിവീഴ്ത്തിയെന്ന് കെ. സുധാകരൻ പറയുന്ന സംഭവത്തെക്കുറിച്ച് ബ്രണ്ണനിലെ പഠനകാലത്ത് ആരും പറഞ്ഞുകേട്ടിട്ടില്ല. അന്ന് ഞങ്ങളും ഇടതുപക്ഷവും തമ്മിൽ നിരവധി സംഘട്ടനം ഉണ്ടായിട്ടുണ്ട്. മുൻമന്ത്രി എ.കെ. ബാലനായിരുന്നു അന്ന് ഇടതുവിദ്യാർഥി സംഘടനയുടെ നേതാവ്. പിണറായി വിജയെൻറ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ. സുധാകരൻ പദ്ധതിയിട്ടുവെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ വെളിപ്പെടുത്തൽ പുതിയ അറിവാണെന്നും അതേക്കുറിച്ച് പണ്ടും ഇപ്പോഴും ആരും പറഞ്ഞുകേട്ടിട്ടില്ലെന്നും മമ്പറം ദിവാകരൻ പറഞ്ഞു.

