‘ഇരട്ടചങ്കൻ’ വിയർക്കുന്നത് കേരളം കണ്ടു, പരാജയഭാരമേറ്റ് പിണറായി രാജിവെക്കണം -കെ.കെ. രമ
text_fieldsകോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ഇരട്ടചങ്കൻ’പരിവേഷം തകരുന്നത് കേരളം കണ്ടുവെന്നും പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം രാജിവെക്കണമെന്നും ആർ.എം.പി നേതാവ് കെ.കെ. രമ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
പിണറായിക്ക് ഇനി പ്രതിപക്ഷ നേതാവായി തുടരുകയല്ലാതെ മറ്റ് വഴികളില്ല. തന്റെ സ്വന്തം മണ്ഡലമായ ധർമ്മടത്തുപോലും ആറു തവണയാണ് അദ്ദേഹം പിന്നോട്ടുപോയത്. ഇത് പിണറായി വിജയൻ എന്ന ഭരണാധികാരിക്കേറ്റ കനത്ത തിരിച്ചടിയാണ്. ‘കുലംകുത്തി’കളെന്ന് ആക്ഷേപിച്ച് ആരെയാണോ മാറ്റിനിർത്താൻ ശ്രമിച്ചത്, അവർക്ക് മുന്നിൽ മുഖ്യമന്ത്രി വിയർക്കുന്ന കാഴ്ചയാണ് വോട്ടെണ്ണൽ ദിനത്തിലുണ്ടായതെന്നും രമ പരിഹസിച്ചു.
യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച കെ.കെ. രമ വടകര മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയിലധികം ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി എം.കെ. ഭാസ്കരനെ 14,862 വോട്ടുകൾക്കാണ് രമ പരാജയപ്പെടുത്തിയത്. 2021ൽ 7,291 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു രമക്കുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

