Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightധവളപത്ര ഉമ്മാക്കി...

ധവളപത്ര ഉമ്മാക്കി കാട്ടി വായടപ്പിക്കേണ്ടെന്ന് പിണറായി, തിരിച്ചടിച്ച് സതീശൻ; പെട്രോളിയം ഉൽപന്നങ്ങളുടെ നികുതിയിൽ വ്യക്തത വരുത്താതെ മുഖ്യമന്ത്രി

text_fields
bookmark_border
Pinarayi Vijayan, VD Satheesan
cancel

തിരുവനന്തപുരം: കേരളത്തിന്‍റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രഖ്യാപനത്തെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിയമസഭയിൽ അടിയന്തരപ്രമേയ അവതരണവുമായി ബന്ധപ്പെട്ടാണ് വെല്ലുവിളിയുണ്ടായത്. സംസ്ഥാനത്തെതന്നെ വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ട്. മുൻ സർക്കാറിന്‍റെ കാലത്ത് കേന്ദ്രത്തിൽനിന്ന് എന്തുകിട്ടി, ഇപ്പോൾ എന്തു കിട്ടുന്നില്ല എന്നൊക്കെയുള്ള കാര്യങ്ങൾ അതിലുണ്ടാകും. കേരളത്തിന്‍റെ സാമ്പത്തിക ആരോഗ്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന പേപ്പറായിരിക്കും അതെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇതിന് മറുപടിയായാണ് ധവളപത്രം എന്ന ഉമ്മാക്കി കാട്ടി വായ അടപ്പിക്കാൻ നോക്കേണ്ടെന്നും ധവളപത്രം വരട്ടെ, അപ്പോൾ കാണാമെന്നും അപ്പോൾ പറയാനുള്ളത് പറയാമെന്നും പിണറായി തിരിച്ചടിച്ചത്.

പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി വേണ്ടെന്നുവെക്കുമോയെന്ന പ്രതിപക്ഷ ചോദ്യത്തിന്, പഠിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂയെന്നും മുഖ്യമന്ത്രി മറുപടി നൽകി. അടിയന്തരപ്രമേയ നോട്ടീസില്‍ പറയുന്ന കാര്യങ്ങള്‍ ഭാഗികമായി ശരിയാണെന്നും ഇടക്കിടെ കേന്ദ്രസർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിക്കുന്നത് മൂലം വിലക്കയറ്റമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയം പൂര്‍ണമായി പഠിച്ചു തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാറിന് ഇന്ധനനികുതി ഇനത്തില്‍ 3100 കോടിയുടെ അധികവരുമാനം ലഭിച്ചിട്ടും ഒരു രൂപ പോലും കുറച്ചില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 619 കോടിയുടെ അധികനികുതി വേണ്ടെന്നുവെച്ചിരുന്നു. അതിന്‍റെ ചുവടുപിടിച്ച് അധിക നികുതി കുറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ അത്തരം മണ്ടത്തരങ്ങള്‍ കാണിക്കില്ലെന്നാണ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. അങ്ങനെയെങ്കില്‍ ആ മണ്ടത്തരം കാണിക്കണമെന്നാണോ ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന മുന്‍ധനമന്ത്രി പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ക്രമപ്രശ്നം; ചട്ടം ചോദിച്ച് ജി. സുധാകരൻ

തിരുവനന്തപുരം: നിയമസഭയിൽ ജി. സുധാകരൻ പ്രസംഗിക്കാനെഴുന്നേറ്റപ്പോൾ പ്രതിപക്ഷത്തുനിന്ന് ക്രമപ്രശ്നം. ഇത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ഭരണപക്ഷം ഡെസ്കിലടിച്ചു. കൈകൊട്ടലിനുവേണ്ടി പറഞ്ഞതല്ലെന്ന് സുധാകരനും.

നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ എഴുന്നേറ്റപ്പോഴാണ് സുധാകരനെ അലോസരപ്പെടുത്തിയ സംഭവം. തൊട്ടുമുമ്പ് പ്രസംഗിച്ചയാളുടെ പരാമർശത്തിൽ ക്രമപ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടാനാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നാൽ, സുധാകരന്റെ പേര് വിളിക്കുകയും അദ്ദേഹം എഴുന്നേൽക്കുകയും ചെയ്തതിനു ശേഷമായിരുന്നു ഇത്. മൂന്നുതവണ ഇത്തരത്തിൽ അദ്ദേഹം എഴുന്നേൽക്കുകയും ഇരിക്കുകയും ചെയ്തു.

ഇതോടെയാണ് ഒരംഗത്തെ പ്രസംഗിക്കാൻ വിളിച്ചാൽ ഉടൻ ക്രമപ്രശ്നമുന്നയിക്കുന്നത് ഏത് വകുപ്പ് പ്രകാരമാണെന്ന് സ്പീക്കർ പറയണമെന്ന് സുധാകരൻ ചോദിച്ചതും ഭരണപക്ഷം കൈയടിച്ചതും. “താനൊരു സ്വതന്ത്രനായ ജനകീയ എം.എൽ.എയാണ്. കൈകൊട്ടാൻ വേണ്ടി പറഞ്ഞതല്ല. ഇത് ശരിയായ കാര്യമല്ല. പറയേണ്ടവർക്ക് ആ സമയത്ത് പറയണം”-സുധാകരൻ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanVD Satheesan
News Summary - Pinarayi says don't shut up by showing white paper, Satheesan hits back
Next Story